ഭൂമിയുടെ അന്തരീക്ഷം എന്നാല്‍ എന്ത്?
സൗരയൂഥത്തില്‍ ഭൂമിയുടേതുപോലെ അന്തരീക്ഷമുള്ള മറ്റൊരു ഗ്രഹം ഇല്ലെന്നു പറയാം, ഭൂമിയുടെ അന്തരീക്ഷം നൂറ് കണക്കിന് മൈലുകള്‍ വ്യാപിച്ചുകിടക്കുന്ന പലതരം വാതകങ്ങളുടെ ഒരു മിശ്രിതമാണ്. ഭൂമിയുടെ അന്തരീക്ഷത്തില്‍ ഏകദേശം 78 ശതമാനം നൈട്രജനും 21 ശതമാനം ഓക്സിജനും ബാക്കി ഒരു ശതമാനം ആര്‍ഗണ്‍, നിയോണ്‍, ഹീലിയം, ക്രിപ്റ്റോണ്‍ സെനോണ്‍ എന്നീ വാതകങ്ങളും അടങ്ങിയിരിക്കുന്നു.
ഭൂമിയെ ഒരു പുതപ്പുപോലെ മൂടിയിരിക്കുന്ന വായു ഏകദേശം 18 മൈല്‍ വരെ വ്യാപിച്ചിരിക്കുന്നു. ഈ പ്രദേശം വായുനിറഞ്ഞ അന്തരീക്ഷത്തിന്‍റെ മുകള്‍തട്ടാണ്.അതായത് ഭൂമിയോട് അടുത്തുകിടക്കുന്ന ട്രോപ്പോസ് ഫിയര്‍ എന്നു പേരുള്ള അന്തരീക്ഷ പാളിയുടെ അവസാനഭാഗമാണിത്; ഏകദേശം 18 മുതല്‍ 31 മൈല്‍ വരെയുള്ള അന്തരീക്ഷം 42 ഡിഗ്രി സെല്‍ഷ്യസ് ചൂടുള്ള വായുകൊണ്ട് നിറഞ്ഞിരിക്കുന്നു. ഈ പാളിയിലെ ഓസോണ്‍ വാതകം സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് രശ്മികളെ ഭൂമിയിലേക്ക് കടത്തിവിടാതെ തടുക്കുന്നു. 44 മുതല്‍ 310 മൈലുകള്‍ക്ക് മുകളിലുള്ള അന്തരീക്ഷം അയണോസ് ഫിയര്‍ എന്നറിയപ്പെടുന്നു. ഭൂമിയില്‍ നിന്ന് 400 മുതല്‍ 1500 മൈലുകള്‍ വരെ വ്യാപിച്ചുകിടക്കുന്ന അന്തരീക്ഷ പാളി എക്സോ ഫിയര്‍ എന്നറിയപ്പെടുന്നു.