EncyclopediaTell Me Why

പരലുകളെന്നാല്‍ എന്ത്?

ഒരു പദാര്‍ത്ഥത്തിന്‍റെ ഖരരൂപമാണ് പരലുകള്‍. ഒരു പദാര്‍ത്ഥത്തിന്‍റെ എല്ലാ പരലുകള്‍ക്കും ഒരേ ആകൃതി യിലണുള്ളതെങ്കിലും അവയുടെ വലിപ്പം വ്യത്യാസപ്പെട്ടിരിക്കുന്നു. ഖരരൂപത്തിലാകുന്ന നൂറോളം പദാര്‍ത്ഥങ്ങള്‍ പ്രകൃതിയി ലുണ്ട്,ഏറ്റവും സാധാരണയായി കാണുന്ന പദാര്‍ത്ഥമാണ് ജലം, ജലം ഘനീഭവിക്കുമ്പോള്‍ അത് പരലുകളായിത്തീരുന്നു.

   ഭൂമിയുടെ ഉള്ളില്‍ നിന്നും കുഴിച്ചെടുക്കുന്ന ചൂട്കൂടിയ ഉരുകിയ ധാതുക്കള്‍ ഭൂമിക്ക് പുറത്തെടുക്കുമ്പോള്‍ തണുക്കുകയും പരലുകളായിത്തീരുകയും ചെയ്യുന്നു. ഇവ വളരെ സാവധാനമായിരിക്കും തണുക്കുക. ക്വാര്‍ട്സ്, മൈക്ക ഫെല്‍സ് പാര്‍ എന്നീ ധാതുക്കളുടെ പരലുകള്‍ ചേര്‍ന്നാണ് ഗ്രാനൈറ്റ് ഉണ്ടായത്. അനേകായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് സൂചിപ്പിച്ച ധാതുക്കളും ഉരുകിയ ഒരു മിശ്രിതമായിരുന്നു. ഇവ പിന്നീട് തണുത്താണ് ഗ്രാനൈറ്റ് ഉണ്ടായത്.

  പരലുകള്‍ പല വലുപ്പത്തിലുണ്ട്.ലോകത്തിലുള്ള പരലുകളെയെല്ലാം ഏകദേശം 32 ആയി തിരിച്ചിരിക്കുന്നു. ഇവ പിന്നീട് 6 പ്രധാന ഗ്രൂപ്പുകളായി തിരിയുന്നു.ചില പരലുകള്‍ ഒരു സൂക്ഷ്മദര്‍ശിനി ഉപയോഗിച്ച് മാത്രമേ കാണുവാന്‍ സാധിക്കുകയുള്ളൂ, ചില പരലുകള്‍ നൂറുകണക്കിന് പൗണ്ടുകള്‍ ഭാരമുള്ളവയാണ്.