EncyclopediaTell Me Why

ക്രിവാസ്സെ എന്നാല്‍ എന്ത്?

വലിയ മഞ്ഞുമലകള്‍ക്കിടയിലുള്ള അഗാധമായ വിടവുകളെയാണ് ക്രിവാസ്സെ എന്നു വിളിക്കുന്നത്. ഇത്തരത്തിലുള്ള ചില വിടവുകളില്‍ മഞ്ഞു മൂടിക്കിടക്കാറുണ്ട്.ഇങ്ങനെ സംഭവിക്കുകയാണെങ്കില്‍ അവ പല അപകടങ്ങളുമുണ്ടാക്കുന്നു. പര്‍വ്വതാരോഹകര്‍ ഈ വിടവിലേക്ക് അബദ്ധത്തില്‍ വീണുപോകുന്നതിന് അവ ഇടയാക്കുന്നു. 1883-ല്‍ കാലിഫോര്‍ണിയായിലെ ലെയല്‍ ഗ്ലേസിയറിന്റെ താഴെ അറ്റത്തുനിന്ന് ഒരു മലയാടിന്റെ ജഡം കിട്ടി, അനേകവര്‍ഷങ്ങള്‍ക്കു മുന്‍പ് ഭൂമിയില്‍ നിന്ന് നാമാവശേഷമായതായിരുന്നു ആ ജീവി. ഏകദേശം 250 വര്‍ഷം മുമ്പ് ക്രിവാസ്സെയുടെ മറ്റേ അറ്റത്ത് വീണതായിരിക്കാം ആ ജീവിയെന്നു ശാസ്ത്രജ്ഞന്മാര്‍ കരുതുന്നു. മഞ്ഞിന്റെ പ്രവാഹം മൂലം ഈ ജഡം , ക്രിവാസ്സെയുടെ മുകളിലെ അറ്റത്തു നിന്ന് താഴത്തെ അറ്റത്തേക്ക് നീങ്ങി വന്നതാണെന്ന് ശാസ്ത്രജ്ഞന്മാര്‍ കരുതുന്നു.