DefenseEncyclopedia

ബീറ്റിങ് റിട്രീറ്റ്

1959 മുതല്‍ ദിവസവും സൂര്യാസ്തമയത്തിനു മുമ്പ് ഇന്ത്യയെയും പാക്കിസ്ഥാനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഗ്രാന്‍റ് ട്രങ്ക് റോഡിലെ വാഗാ അതിര്‍ത്തിയില്‍ പതാകതാഴ്ത്തല്‍ ചടങ്ങാണ് “ബീറ്റിങ് റിട്രീറ്റ്”എന്നറിയപ്പെടുന്നത്.
ദിവസവും വൈകുന്നേരം ഇരുരാജ്യങ്ങളുടെയും ഗേറ്റുകള്‍ തുറക്കും.അപ്പോള്‍ ഇന്ത്യയില്‍ BSF ന്റയും പാക്കിസ്ഥാനില്‍ പാക്ക് റെഞ്ചെഴ്സിന്റെയും നേതൃത്വത്തിലാണ് ഈ ആചാരം നടക്കുക.പ്രത്യേക രീതിയില്‍ ഉള്ള പരേഡും ആക്രോശങ്ങളുമെല്ലാം ഇതിന്‍റെ ഭാഗമാണ്.ഇരു രാജ്യങ്ങളില്‍നിന്നുള്ള കാണികളുടെ ആര്‍പ്പ് വിളികള്‍ക്കൊടുവില്‍ ഒരുമിച്ച് പതാക താഴ്ത്തി ആവേശോജ്ജ്വലമായ ആചാരം അവസാനിപ്പിച്ച് സൈനികന്‍ കൈകൊടുത്ത് പിരിയുന്നു