ഇഗ്ളൂ എന്നാല്‍ എന്ത്?
ആര്‍ട്ടിക്ക് പ്രദേശത്ത് താമസിക്കുന്ന എസ്കിമോകളുടെ വീടിനെയാണ് ഇഗ്ളൂ എന്നു വിളിക്കുന്നത്. മഞ്ഞു കട്ടകള്‍ വെട്ടിയെടുത്ത് വൃത്താകൃതിയില്‍ ഉള്ളിലേക്ക് ചരിവ് വരത്തക്കവിധമാണ് എസ്കിമോമകള്‍ വീട് നിര്‍മ്മിക്കുന്നത്. വീടുപണിപൂര്‍ത്തിയാകുമ്പോള്‍ സ്ത്രീകള്‍ അതിനകത്ത് കയറി തീ കൂട്ടുന്നു. വീട് നന്നായി ചൂടാകുമ്പോള്‍ അവര്‍ ഒരു ഐസ്കഷ്ണം ഉപയോഗിച്ച് വീടിന്റെ വാതില്‍ അടയ്ക്കുന്നു. തീയുടെ ചൂടുകൊണ്ട് മഞ്ഞുക്കട്ടകള്‍ ഉരുകി വീടിന്റെ വിടവുകള്‍ നികരുന്നു. മഞ്ഞുക്കട്ടകള്‍ നനയുന്നതോടെ അവര്‍ വിളക്ക് കെടുത്തുകയും വാതില്‍ തുറക്കുകയും ചെയ്യുന്നു. പെട്ടെന്ന് പുറത്തു നിന്ന് ശീതക്കാറ്റ് ഉള്ളിലേക്ക് കടക്കുകയും ഈ വീട് വളരെ ഉറപ്പുള്ള ഒരു മഞ്ഞു കൂടാരമായിത്തീരുകയും ചെയ്യുന്നു. ഐസ് ചൂടിനെ തടഞ്ഞു നിര്‍ത്തുന്നതിനാല്‍ ഇഗ്ലൂവിന് പുറത്ത് എത്ര തണുപ്പായാലും ഉള്ളില്‍ ചൂട് നിലനില്‍ക്കുന്നു. കൂറ്റന്‍ ഹിമകരടികള്‍ക്ക് പോലും ഈ വീട് തകര്‍ക്കുവാന്‍ സാധിക്കുയില്ല.