ഹിമപാതം എന്നാല്‍ എന്ത്?
നനവുള്ള മണ്ണും കല്ലുകളുമോ, മഞ്ഞോ തെന്നിവരുന്നതിനെയാണ് ഹിമപാതം എന്നു പറയുന്നത്. ഇവ മഞ്ഞില്ലാത്ത സ്ഥലങ്ങളില്‍ പോലും ഉണ്ടാകാം. പര്‍വ്വതത്തിന്‍റെ അരികുവശങ്ങളിലുള്ള മണ്ണ് നനയുന്നത് മൂലം അവിടെയുള്ള മണ്ണു ഇളകുകയും താഴേക്ക് തെന്നിവരികയും ചെയ്യുന്നു. ഇങ്ങനെ ഹിമപാതം ഉണ്ടാകുന്നു. പര്‍വ്വതങ്ങളുടെ മുകളിലുള്ള മഞ്ഞ് താഴേക്ക് വരുന്നതു മൂലവും ഹിമപാതം ഉണ്ടാകുന്നു. ഒരു വലിയ ശബ്ദത്തിന് ഹിമപാതം ഉണ്ടാക്കാന്‍ കഴിയും. വലിയ ശബ്ദം അനേകം കമ്പനങ്ങള്‍ ഉണ്ടാക്കുകയും പര്‍വ്വതങ്ങളില്‍ പ്രതിധ്വനിച്ച് അതിലെ മഞ്ഞു മുഴുവന്‍ താഴേക്ക് വരുവാന്‍ ഇടയാക്കുകയും ഇങ്ങനെ വലിയ ഹിമപാതം ഉണ്ടാവുകയും ചെയ്യുന്നു.