ആല്‍ക്കിമി എന്നാല്‍ എന്ത്?
ഈജിപ്ത് , ചൈന, ഭാരതം തുടങ്ങിയ രാജ്യങ്ങളിലെ ചില ശാസ്ത്രജ്ഞര്‍ ആവിഷ്കരിച്ച ഒരു ശാസ്ത്രശാഖയാണ് ആല്‍ക്കിമി. ആല്‍ക്കിമിയില്‍ നിന്നാണ് കെമിസ്ട്രി ഉണ്ടായത്. മനുഷ്യനെ മരണത്തില്‍ നിന്നും രക്ഷിക്കുന്ന ഒരു മരുന്നുണ്ടാക്കാന്‍ പറ്റുമെന്നും ചെമ്പ്,ഈയം തുടങ്ങിയ ലോഹങ്ങളില്‍ നിന്ന് സ്വര്‍ണ്ണം ഉണ്ടാക്കിയെടുക്കാം. എന്നും ഈ ശാസ്ത്രജ്ഞര്‍ വിശ്വസിച്ചിരുന്നു. ചെമ്പിന്റെയും ഈയത്തേയും സ്വര്‍ണ്ണമാക്കി മാറ്റാന്‍ രാസപ്രവര്‍ത്തനങ്ങളിലൂടെ കഴിയുമെന്ന് ഇവര്‍ കരുതി. ഈ ലോഹങ്ങളെല്ലാo ഒരേ വസ്തുകൊണ്ടാണ് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് എന്ന വിശ്വാസമായിരുന്നു ഈ പരീക്ഷണങ്ങള്‍ക്കടിസ്ഥാനം. തത്ത്വചിന്തകന്റെ കല്ല് എന്നു വിളിച്ചിരുന്ന ഒരു പൊടികൊണ്ടാണ് ഇവര്‍ ചെമ്പിനേയും മറ്റും സ്വര്‍ണ്ണമാക്കാന്‍ ശ്രമിച്ചത്.ഈ ശാസ്ത്രശാഖയാണ് ആല്‍ക്കിമി എന്നു വിളിച്ചിരുന്നത്.