തുര്‍ക്കിക്കുളി എന്നാല്‍ എന്ത്?
വെള്ളമില്ലാതെ നടത്തുന്ന ഒരു തര൦ കുളിയെയാണ് തുര്‍ക്കിക്കുളി എന്നു പറയുന്നത്. തുര്‍ക്കിക്കുളിക്കാരനെ ജലാംശം തീരെയില്ലാത്ത ഒരു മുറിയില്‍ അടച്ചിടുന്നു. മുറിയിലെ അന്തരീക്ഷവായുവില്‍ ജലാംശമില്ലാത്തതിനാല്‍ പെട്ടെന്ന് ശരീരം വിയര്‍ത്തൊഴുകാന്‍ തുടങ്ങും, ശരീരത്തിലെ ജലാംശം ധാരാളമായി നഷ്ടപ്പെട്ടാല്‍ അപകടമായതിനാല്‍ ധാരാളം വെള്ളം കുടിപ്പിച്ചശേഷമാണ് തുര്‍ക്കിക്കുളിക്കായി ഈ മുറിയില്‍ കയറ്റുന്നത്. പാശ്ചാത്യനാടുകളില്‍ വളരെ പ്രചാരത്തിലുള്ള ഒരു കുളിയാണിത്.