തെര്‍മോമീറ്റര്‍ എന്നാല്‍ എന്ത്??
ഊര്‍ജ്ജത്തിന്‍റെ ഒരു രൂപമായ താപത്തെ അളക്കുന്നതിനുള്ള ഉപകരണമാണ് തെര്‍മോമീറ്റര്‍. താപനില മാറുമ്പോള്‍ വസ്തുക്കള്‍ക്കുണ്ടാകുന്ന ഗുണധര്‍മ്മ വ്യത്യാസങ്ങളെ കണക്കാക്കിയാണ് തെര്‍മോമീറ്ററുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. പ്രധാനമായും തെര്‍മോമീറ്ററുകള്‍ മെര്‍ക്കുറിയുടേയും ആല്‍ക്കഹോളിന്‍റെയും ചൂടാകുമ്പോള്‍ പെട്ടെന്ന് വികസിക്കുന്ന സ്വഭാവത്തെ അടിസ്ഥാനമാക്കിയാണ് രൂപപ്പെടു ത്തിയിട്ടുള്ളത്. ചൂടാകുമ്പോള്‍ വാതകങ്ങള്‍ക്കു ഉണ്ടാകുന്ന മര്‍ദ്ദവര്‍ദ്ദന പ്ലാറ്റിനം കമ്പനിയുടെ വൈദ്യുത പ്രതിരോധത്തിനുണ്ടാകുന്ന വര്‍ധന തുടങ്ങിയ ഗുണ ധര്‍മ്മങ്ങളെ അടിസ്ഥാനപ്പെടുത്തിയും തെര്‍മോമീറ്ററുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്.