സൂര്യന്‍ അപ്രത്യക്ഷമായാല്‍
നമ്മുടെ സൗരയൂഥം(solar system) എന്നത് സൂര്യനും 8 ഗ്രഹങ്ങളും ഒക്കെയുള്ളതാണ് നമ്മുടെ സൗരയൂഥം.ഈ സൗരയൂഥത്തില്‍ നിന്നും പെട്ടന്നു നമ്മുടെ സൂര്യന്‍ അപ്രത്യക്ഷമായാല്‍ എന്ത് സംഭവിക്കും??നമുക്ക് നോക്കാം.
സൂര്യന്‍ അപ്രത്യക്ഷമായി എന്ന് കരുതുക .ഇപ്പോള്‍ സൗരയൂഥത്തിന് എന്ത് സംഭവിച്ചു.ഒന്നും സംഭവിക്കില്ല.അതെ സൗരയൂഥത്തിന് അങ്ങനെ പെട്ടന്ന് ഒന്നും സംഭവിക്കില്ല.അതിനു കാരണo സൂര്യനില്‍ നിന്ന് ഗ്രഹങ്ങള്‍ സ്ഥിതി ചെയ്യുന്ന ദൂരമാണ്.ഉദാഹരണത്തിന് നെപ്ട്യൂണിനെ എടുത്താല്‍ നെപ്ട്യൂണ്‍ സൂര്യനില്‍ നിന്നും ശരാശരി 450കോടി കിലോമീറ്റര്‍ ദൂരത്തിലാണ് സ്ഥിതി ചെയ്യുന്നത്.സൂര്യ പ്രകാശം ഇത്രയും ദൂരം എത്താന്‍ ഏകദേശം 4 മണിക്കൂ൪ എടുക്കുo.അത്രയും സമയം വരെ നെപ്ട്ട്യൂണില്‍ നിന്ന് കഴിഞ്ഞാല്‍ അല്ലെങ്കില്‍ നെപ്ട്യൂണ്‍ സ്ഥിതി ചെയ്യുന്ന ദൂരത്തില്‍ നിന്ന് കഴിഞ്ഞാല്‍ സൂര്യനെ നമുക്ക് കാണാന്‍ കഴിയും.അതുമാത്രമല്ല അപത്യക്ഷമാകുന്നതിനു മുന്‍പ് സൂര്യനു ചുറ്റും നെപ്ട്യൂണ്‍ എങ്ങനെ വലം വച്ചിരുന്നോ അടുത്ത 4 മണിക്കൂ൪ നേരത്തേക്ക് അതേ ഓര്‍ബിറ്റില്‍ കൂടി തന്നെ വീണ്ടും വലം വച്ചുകൊണ്ടേയിരിക്കും.
ഇതുപോലെ നമ്മുടെ ഭൂമിയെ നോക്കി കഴിഞ്ഞാല്‍ ഭൂമി സൂര്യനില്‍ നിന്നും ഏകദേശം 15കോടി കിലോ മീറ്റര്‍ ദൂരത്തിലാണ്.ഏതാണ്ട് 8 മിനിറ്റുകള്‍ കൊണ്ട് തന്നെ സൂര്യപ്രകാശം ഭൂമിയില്‍ എത്തും.അപ്പോള്‍ സൂര്യന്‍ അപ്രത്യക്ഷമായാലും വീണ്ടും 8 മിനിറ്റുകള്‍ നേരത്തേക്ക് ഭൂമിയില്‍ നില്‍ക്കുമ്പോള്‍ നമുക്ക് സൂര്യനെ കാണാന്‍ കഴിയും.ഭൂമി നേരത്തെ എങ്ങനെ സൂര്യനു ചുറ്റും വലം വച്ചിരുന്നോ അതേ പാതയില്‍ തന്നെ സൂര്യന്‍ അപ്രത്യക്ഷമായി കഴിഞ്ഞു അടുത്ത 8 മിനിറ്റ് നേരത്തേക്ക് സഞ്ചരിച്ചു കൊണ്ടിരിക്കും.എന്നാല്‍ 8 മിനിറ്റുകള്‍ കഴിഞ്ഞാല്‍ ഭൂമിയുടെ ഭ്രമണപഥത്തില്‍ വ്യത്യാസം വരാന്‍ തുടങ്ങും.ഇനി മുതല്‍ അതായത് 8 മിനിറ്റുകള്‍ കഴിയുമ്പോള്‍ പിന്നെ ഭൂമി ഒരു നേര്‍പാതയില്‍ ആയിരിക്കും സഞ്ചരിക്കുന്നത്.ഭൂമി മാത്രമല്ല എല്ലാ ഗ്രഹങ്ങളും അങ്ങനെ തന്നെ ആയിരിക്കും.സൂര്യനു ചുറ്റും സഞ്ചരിക്കുന്ന അതേ വേഗതയില്‍ നേര്‍പാതയില്‍ സഞ്ചരിക്കും.ഒരു പക്ഷെ മറ്റൊരു ഗ്രഹത്തിന്റെ അടുത്ത് കൂടി പോകുമ്പോള്‍ ഗ്രാവിറ്റി കാരണം അവയുടെ വേഗത കൂടാനും കുറയാനും സാധ്യതയുണ്ട്.അല്ലാതെ സ്വാഭാവികമായിട്ടാണെങ്കില്‍ വേഗതയില്‍ വ്യത്യാസം വരില്ല.ഉദാഹരണത്തിന് സൂര്യന്‍ അപ്രത്യക്ഷമാകുന്നതിന്റെ മുന്‍പ് ഭൂമി 30.3കിലോമീറ്റര്‍/സെക്കന്റ് വേഗതയില്‍ ആയിരുന്നു സഞ്ചരിച്ചിരുന്നത്.
അപ്രത്യക്ഷമായി കഴിഞ്ഞതിനു ശേഷവും അതേ വേഗതയിലാണ് ഭൂമി സഞ്ചാരിക്കുന്നത്.ഇനി താപനില നോക്കി കഴിഞ്ഞാല്‍ സൂര്യന്‍ അപ്രത്യക്ഷമായാലും പെട്ടന്ന് ഭൂമി അങ്ങ് തണുത്തു പോകില്ല അതിനു ഒരുപാട് സമയം എടുക്കും.കാരണം ഭൂമിക്ക് നല്ല കട്ടിയുള്ള അന്തരീക്ഷം ഉണ്ട്.ഈ അന്തരീക്ഷം ചൂട് തങ്ങി നിര്‍ത്തും.ഇതിന്‍റെ വേഗത ഒന്നു കൂട്ടി നോക്കുമ്പോള്‍ നമ്മുക്ക് മനസ്സിലാകും.ഇവിടെ ഒരു മാസം കഴിഞ്ഞപ്പോള്‍ ആണ് ഒരു ഡിഗ്രിസെല്‍ഷ്യസ് കുറഞ്ഞത്.വീണ്ടും മാസങ്ങളോളം സമയo എടുക്കും താപനില വലിയ രീതിയില്‍ കുറയാന്‍.ഇപ്പോഴും ഭൂമി സഞ്ചരിക്കുന്ന വേഗതയില്‍ യാതൊരു വ്യത്യാസവും വന്നിട്ടില്ല.ഭൂമി മാത്രമല്ല എല്ലാ ഗ്രഹങ്ങളും ഇപ്പോള്‍ നേര്‍പാതയിലാണ് സഞ്ചരിക്കുന്നത്.ഒരു ഗ്രഹത്തിനും സഞ്ചാരവേഗതയില്‍ വ്യത്യാസം വന്നിട്ടില്ല.ഭൂമിയുടെ താപനില പൂജ്യം ഡിഗ്രിസെല്‍ഷ്യസ് ആവാന്‍ 8 മാസങ്ങള്‍ എടുത്തു.ഇപ്പോള്‍ ഭൂമി ആകെ തണുത്തു വിറച്ചു നില്‍ക്കുകയാണ്.
ഇനി നമുക്ക് 100 വര്ഷം കഴിയുമ്പോള്‍ ഭൂമിയുടെ അവസ്ഥ എങ്ങനെ ആയിരിക്കുമെന്ന് നോക്കാം.ഇപ്പോള്‍ നമ്മുടെ ഭൂമി മുഴുവന്‍ തണുത്തുറഞ്ഞ അവസ്ഥയിലായി.-179ഡിഗ്രിസെല്‍ഷ്യസ് ആണ് താപനില.നമ്മുടെ കടലുകള്‍ പോലും പൂ൪ണമായും തണുത്തുറഞ്ഞു കഴിഞ്ഞു.ഇപ്പോഴും അന്തരീക്ഷത്തിനു ഒന്നും സംഭവിച്ചിട്ടില്ല.ഈ ഒരു അവസ്ഥയില്‍ ഭൂമിയില്‍ ജീവന്‍ നിലനില്‍ക്കാനുള്ള സാധ്യത തീരെ കുറവാണ്.ഒരേഒരു മാര്‍ഗ്ഗം ഭൂഗർഭ നഗരം(underground city)ഒന്നു മാത്രമാണ്.ഭൂമിക്ക് പുറത്ത് എന്തായാലും ഒരു രീതിയിലുമുള്ള ജീവന്‍’ നിലനില്‍ക്കാനുള്ള സാധ്യത ഉണ്ടായിരിക്കില്ല.ജനനസഖ്യ ഒക്കെ വലിയ രീതിയില്‍ കുറയും.ചിലപ്പോള്‍ 700കോടിയില്‍ നിന്നും എഴുപതിനായിരത്തിലെക്ക് വരെ എത്താന്‍ സാധ്യത ഉണ്ട്.ന്യൂക്ലിയാര്‍ പ്ലേന്‍സ് മാത്രം ആയിരിക്കും ഊര്‍ജ്ജം ഉത്പാദിക്കാനുള്ള ഒരേഒരു മാര്‍ഗ്ഗം.
വേണമെങ്കില്‍ തെര്‍മല്‍ ഊര്‍ജ്ജവും അതായത് ഭൂമിയുടെ കോര്‍ ഭാഗത്തെ ഊര്‍ജ്ജവും എടുക്കാന്‍ കഴിയും.പക്ഷെ ഈ ഒരു സാഹചര്യത്തില്‍ അങ്ങനെ ചെയ്യ്താല്‍ ഭൂമിക്ക് അത് വലിയ ഒരു ദോഷമാണ്.എന്തായാലും എല്ലാ ഗ്രഹങ്ങളും പല ദിശകളിലായിട്ടു നേര്‍പാതയിലൂടെ സഞ്ചരിച്ച് കൊണ്ടിരിക്കുകയാണ്.100 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും എല്ലാ ഗ്രഹങ്ങളും സൂര്യനുള്ളപ്പോള്‍ സഞ്ചരിച്ചിരുന്ന അതേ വേഗതയില്‍ ആണ് സഞ്ചരിക്കുന്നത്.പിന്നെ ഒരു കാര്യം ഗ്രഹങ്ങള്‍ പല ദിശകളിലേക്കും സഞ്ചരിക്കുകയാണെങ്കില്‍ 2 ഗ്രഹങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കാനുള്ള സാധ്യത വളരെ വളരെ കുറവാണ്.കാരണം അത്രത്തോളം ദൂരം ഉണ്ട് ഓരോ ഗ്രഹങ്ങള്‍ തമ്മിലും.അപ്പോള്‍ നമ്മുടെ സൂര്യന്‍ പെട്ടന്ന് അപ്രത്യക്ഷമായാല്‍ നമ്മുടെ സൗരയൂഥത്തിന്‍റെ അവസ്ഥ ഇതായിരിക്കും.