EncyclopediaMysteryScienceSecret TheoriesSpace

ഭൂമിയുടെ വലിപ്പം പത്ത് ഇരട്ടിയായാല്‍ സംഭവിക്കുന്നത്!!

നസംഖ്യ എപ്പോഴും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് നമുക്കറിയാം. കഴിഞ്ഞ വെറും 200 വര്‍ഷങ്ങള്‍ കൊണ്ട് 100 കോടിയില്‍ നിന്നും 700 കോടിയിലേക്ക് ജനസംഖ്യ ഉയര്‍ന്നു. അതുകൊണ്ട് തന്നെ പ്രശസ്തനായ തോമസ്‌ റോബര്‍ട്ട് മാല്‍തസ്(Thomas Robert Malthus)എന്ന ഗവേഷകന്‍ ഉള്‍പ്പടെ പലരും കൂടി വരുന്ന ജനസംഖ്യ കാരണം വരാന്‍ പോകുന്ന പ്രശ്നങ്ങളെക്കുറിച്ച് ഒരുപാടു മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. ഭൂമിയില്‍ ലഭ്യമായ ആഹാരവും ജലവും ഉള്‍പ്പടെ എല്ലാ ധനസമ്പത്തുകളും പെട്ടെന്ന് തീര്‍ന്നു പോകും എന്നതാണ് പ്രധാന പ്രശ്നം.പക്ഷെ ഭൂമി സൂപ്പര്‍ ഏര്‍ത്ത് ഇനത്തില്‍ പെട്ട ഒരു ഗ്രഹമായിരുന്നു എങ്കിലോ? അതായത് ഇപ്പൊഴുള്ളതിനെക്കാള്‍ പത്തിരട്ടി വലിപ്പവും പത്തിരട്ടി മാസ്സും ഭൂമിക്കുണ്ടായിരുന്നു എങ്കിലോ?നമ്മുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ സാധിക്കുമായിരുന്നോ അതോ കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമോ?

                                           ഒന്നാമത്തെ കാര്യം പ്രധാനമയും ഓവര്‍ പോപ്പുലേഷന്റെ കാര്യത്തില്‍ ഒരു തീരുമാനമാകും അപ്പോള്‍ അതിനെക്കുറിച്ച് നമ്മള്‍ പേടിക്കേണ്ട കാര്യമില്ല.കാരണം അതിനും മാത്രം വിശാലമായ സ്ഥലം ഉണ്ടായിരിക്കും.എന്നാല്‍ അതെ സമയം ഒരു ഗ്രഹത്തിന്റെ വലിപ്പവും മാസ്സും കൂടുന്നു എന്ന് പറയുമ്പോള്‍ തീര്‍ച്ചയായും അതിന്റെ ഗുരുത്വാകര്‍ഷണബലവും അധികമാകും. അങ്ങനെയെങ്കില്‍ ഇപ്പോള്‍ ഉള്ളതുപോലത്തെ വലിയ ആകാശചുമ്പികള്‍ ആയ കെട്ടിടങ്ങള്‍ ഒന്നും എളുപ്പത്തില്‍ നിര്‍മ്മിക്കാന്‍ ആകില്ല.കെട്ടിടങ്ങള്‍ ഇന്നത്തെ രീതിയില്‍ നിര്‍മ്മിച്ചാല്‍ എല്ലാം തകര്‍ന്നു വീഴും. അതുകൊണ്ട് വളരെ വലിയ തൂണുകള്‍ നിര്‍ത്തി ശക്തമായ രീതിയില്‍ മാത്രമേ കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ ആകൂ.

                    മരങ്ങള്‍, പാറകള്‍, മൃഗങ്ങള്‍,മനുഷ്യര്‍ ഇങ്ങനെ എല്ലാത്തിന്റെയും ഉയരം കുറയും.പക്ഷെ ഭാരം ഒരു പാട് കൂടുതലും ആയിരിക്കും.ഇപ്പോള്‍ എഴുപത് കിലോ ഭാരമുള്ള ഒരാള്‍ക്ക് ഭൂമിയുടെ മാസ്സ് പത്തിരട്ടി ആയിരുന്നെങ്കില്‍ അയാളുടെ ഭാരവും ഇപ്പോള്‍ ഉള്ളതിനേക്കാള്‍ പത്തിരട്ടി ആയേനെ. അതായത് എഴുന്നൂറു കിലോഗ്രാം ഭാരം. കുന്നുകളും മലകളും ഒക്കെ വളരെ കുറവായിരിക്കും. എന്നാല്‍ ഇതിനെക്കാള്‍ വലിയ പ്രശ്നങ്ങള്‍ ഇനി പറയാന്‍ പോകുന്നത് ആണ്.

                                     വളരെ അധികം ഗുരുത്വാകര്‍ഷണ ബലം ഉള്ളതിനാല്‍ കൂടുതല്‍ ഉല്‍ക്കകള്‍ വന്നു പതിക്കാനുള്ള സാധ്യത ഉണ്ട്. അതുപോലെ തന്നെ അന്തരീക്ഷത്തിന്റെ സാന്ദ്രത അധികമാകും. അപ്പോള്‍ അന്തരഫലമായിട്ട്‌ അന്തരീക്ഷത്തിന്റെ സമ്മര്‍ദ്ദവും കൂടുതല്‍ ആവും. ഈ അവസ്ഥയില്‍ ബഹിരാകാശത്തിലോട്ടു റോക്കറ്റ് വിക്ഷേപിക്കുന്നത് വളരെ പ്രയാസം ഉള്ള കാര്യം ആയിരിക്കും. ഇപ്പോള്‍ സ്പേസ് എക്സിന്റെ ഫാല്‍ക്കന്‍ ഹെവി പോലെയുള്ള വലിയ സ്പേസ് ക്രാഫ്ടുകള്‍ക്ക് അന്‍പതിനായിരം കിലോഗ്രാം ഭാരം വരെ ബഹിരാകാശത്തില്‍ എത്തിക്കാന്‍ കഴിയും.  എന്നാല്‍ ഭൂമിക്ക് പത്തിരട്ടി മാസ്സ് ഉണ്ടായിരുന്നെങ്കില്‍ ഫാല്‍ക്കന്‍ ഹെവിക്ക് കഷ്ടിച്ച് വെറും എണ്‍പത് കിലോഗ്രാം ഭാരം മാത്രമേ കൊണ്ടുപോകാന്‍ പറ്റു. അതായത് ഒരു ശരാശരി മനുഷ്യന്റെ ഭാരം. ഒരു സൂപ്പര്‍ മാസ്സീവ്‌ ഗ്രഹത്തില്‍ നിന്നും റോക്കറ്റുകള്‍ വിക്ഷേപിക്കുവാന്‍ ഉള്ള ടെക്നോളജി ഇന്ന് നിലവില്‍ ഉണ്ട്. പക്ഷെ അതിന് ഒരുപാടു കാശു ചിലവഴിക്കേണ്ടി വരും.ഇപ്പോള്‍ തന്നെ ആയിരക്കണക്കിനു കോടികള്‍ ചിലവഴിച്ചാണ് ഒരു ബഹിരാകാശദൗത്യം വിജയകരമായി പൂര്‍ത്തിയാക്കുന്നത്. അപ്പോള്‍ ഭൂമിക്കു പത്തിരട്ടി മാസ്സ് ഉണ്ടായിരുന്നെങ്കില്‍ പിന്നെ പറയേണ്ടത് ഇല്ലല്ലോ..

                                             ഇതിനു പുറമേ ഗുരുത്വാകര്‍ഷണ ബലം കാരണം ഭൂമിയുടെ മദ്യഭാഗത്തുള്ള സമ്മര്‍ദ്ദം കൂടുതല്‍ ആകും. അപ്പോള്‍ വലിയ അളവിലുള്ള അഗ്നിപര്‍വ്വതവിസ്ഫോടനങ്ങള്‍ ഒരു പാട് സംഭവിക്കും. അങ്ങനെ വളരെപ്പെട്ടെന്നു  മധ്യഭാഗത്തുള്ള ചൂട് മുഴുവന്‍ പുറത്തുപോകുകയും മധ്യഭാഗം തണുക്കാന്‍ തുടങ്ങുകയും ചെയ്യുന്നു. അതിന്റെ അനന്തരഫലമായിട്ട്‌ ഭൂമിയുടെ മാഗ്നറ്റിക് ഫീല്‍ടിന്റെ ശക്തി കുറയും. കാലക്രമേണ അത് മുഴുവന്‍ അപ്രത്യക്ഷം ആവുകയും ചെയ്യും. അങ്ങനെ സംഭവിച്ചാല്‍ പിന്നെ സൂര്യന്റെ സോളാര്‍ വിന്റില്‍ നിന്നും ഭൂമിക്ക് രക്ഷപെടാന്‍ ആകില്ല. ഭൂമിയുടെ സകല ജീവജലങ്ങളും സൂര്യന്റെ സോളാര്‍ വിന്റില്‍ നിന്നും വരുന്ന അതിശക്തമായ റെഡിയേഷന്‍ കാരണം ബാധിക്കപ്പെടും. ഇനി ഈ റെഡിയേഷനില്‍ നിന്നും രക്ഷപെടാന്‍ പറ്റിയാലും മറ്റൊരു പ്രശനം ഉണ്ട്. നേരത്തെ പറഞ്ഞ പോലെ അഗ്നിപര്‍വ്വത വിസ്ഫോടങ്ങള്‍ ഒരുപാടു തവണ സംഭവിക്കുമ്പോള്‍ അതില്‍ നിന്നും കാര്‍ബണ്‍ഡയോക്സൈഡ് ഉം സള്‍ഫര്‍ ഡയോക്സൈഡ് ഉം പോലെയുള്ള ഗ്രീന്‍ ഹൗസ് വാതകങ്ങള്‍ വലിയ തോതില്‍ പുറത്തു വരികയും അത് ഗ്ലോബല്‍ വാര്‍മിങ്ങിനു കാരണം ആകുകയും ചെയ്യും. അതിനോടൊപ്പം കാലാവസ്ഥകള്‍ക്കും വ്യതിയാനം സംഭവിക്കും. ഭൂമിയുടെ ശരാശരി താപനില കഠിനമായ ചൂടായിരിക്കും. എന്തായാലും ഇത്തരം വലിയ ഗ്രഹങ്ങളില്‍ സാധാരണയായിട്ടു അഗ്നിപര്‍വ്വതവിസ്ഫോടനങ്ങള്‍ കൂടുതലായും വെള്ളത്തിനടിയില്‍ ആണ് സംഭവിക്കാറുള്ളത് അതായത് കടലുകളുടെ ഉള്ളില്‍. കാരണം ഇതുവരെ കണ്ടുപിടിച്ചിട്ടുള്ള ഭൂരിഭാഗം സൂപ്പര്‍ എര്‍ത്ത് ഗ്രഹങ്ങളും പൂര്‍ണ്ണമായും വെള്ളത്തിനാല്‍ ചുറ്റപ്പെട്ടവയാണ്.

                                സൂപ്പര്‍ ഏര്‍ത്ത് പ്ലാനറ്റസ് എന്ന് വച്ചാല്‍ സൗരയൂഥത്തിന് പുറത്തുള്ള ഭൂമിയെ പോലെ പാറകളും ലോഹങ്ങളും  ഉള്ള എന്നാല്‍ ഭൂമിയെക്കാള്‍ വലിപ്പവും മാസ്സും കൂടുതല്‍ ഉള്ള ഗ്രഹങ്ങള്‍. ഇതുവരെ സൗരയൂഥത്തിന് പുറത്ത് കണ്ടുപിടിച്ചിട്ടുള്ള നാലായിരത്തില്‍ അധികം വരുന്ന ഗ്രഹങ്ങളില്‍ മുപ്പതു ശതമാനവും സൂപ്പര്‍ ഏര്‍ത്ത് എന്ന തസ്തികയില്‍ വരുന്നതാണ്. ഇത്തരം സൂപ്പര്‍ എര്‍ത്ത് ഗ്രഹങ്ങളില്‍ ഭൂരിഭാഗവും വെള്ളത്തിനാല്‍ ചുറ്റപ്പെട്ടവയാണെന്ന് പറയുമ്പോള്‍ അവിടെ ജീവന്‍ ഉണ്ടായിരിക്കാന്‍ സാധ്യത ഉണ്ടെന്ന് കരുതും എന്നാല്‍ അത് തെറ്റാണ്. ജീവന്‍ നിലനിര്‍ത്താന്‍ പറ്റാത്ത സാഹചര്യം ആണ് ഇത്തരം ഗ്രഹങ്ങളില്‍ ഉള്ളത്. കാരണം ഇതുപോലെയുള്ള ഗ്രഹങ്ങളില്‍ കാര്‍ബണ്‍ സൈക്കിള്‍ നടക്കില്ല. നടന്നാല്‍ തന്നെ അത് വളരെ ചെറിയ അളവില്‍ ആയിരിക്കും. കാര്‍ബണ്‍ സൈക്കിള്‍ ഇല്ലാതെ ഭൂമിയില്‍ ഉള്ള ഒരു ജീവജാലങ്ങളും നിലനില്‍ക്കില്ല.

           സൂപ്പര്‍ ഏര്‍ത്ത് ഗ്രഹങ്ങളെ നിരീക്ഷിച്ചപ്പോള്‍ അതില്‍ 90% ഗ്രഹങ്ങളുടെയും വലിപ്പം കാലക്രമേണ കുറയുന്നതായി റോഡ്രിഗോ ലൂഗര്‍(Rodrigo Lugar)എന്ന ജ്യോതിശാസ്ത്രന്ജന് തോന്നി. അപ്പോഴാണ് മനസ്സിലായത് സൂപ്പര്‍ ഏര്‍ത്ത് ഗ്രഹങ്ങള്‍ മിക്കവാറും അവയുടെ നക്ഷത്രത്തിന്റെ അടുത്താണ് സ്ഥിതി ചെയ്യുന്നത്. അങ്ങനെ നക്ഷത്രത്തിന്റെ അതികഠിനമായ ചൂട് കാരണം ഗ്രഹങ്ങളിലുള്ള ജലം വറ്റി പോകുന്നത് കൊണ്ടാണ് അവയുടെ വലിപ്പം കുറയുന്നതായിട്ടു തോന്നുന്നത്. അതുപോലെ നമ്മുടെ ഭൂമിക്കും പത്തിരട്ടി വലിപ്പം ഉണ്ടായിരുന്നെങ്കില്‍ ഒരുപക്ഷെ സൂര്യന്റെ അടുത്തായിരിക്കും സ്ഥിതി ചെയ്യുന്നത്. എങ്കില്‍ ഭൂമിയിലെ ജലം മുഴുവന്‍ വറ്റി പോകുമായിരുന്നു.

                     ചുരുക്കി പറഞ്ഞാല്‍ ഭൂമിക്ക് ഇന്നുള്ളതിന്റെ പത്തിരട്ടി വലിപ്പം ഉണ്ടായിരുന്നു എങ്കില്‍ ഇന്ന് ഭൂമിയില്‍ ഉള്ള ജീവജാലങ്ങള്‍ക്ക് പകരം മറ്റേതെങ്കിലും തരത്തിലുള്ള ജീവജാലങ്ങള്‍ ആയിരിക്കും ഉണ്ടാകുക.ഇതൊക്കെ പറയുമ്പോഴും ഭാവിയില്‍ സൗരയൂഥത്തിന് പുറത്ത് ഏതെങ്കിലും ഗ്രഹത്തിനെ ആശ്രയിക്കേണ്ടി വന്നാല്‍ തീര്‍ച്ചയായും ആദ്യം ഒരു സൂപ്പര്‍ ഏര്‍ത്ത് ഗ്രഹത്തിനെ ആയിരിക്കും ആശ്രയിക്കുന്നത്. കാരണം ഗ്യാസ് ജൈന്റ്റ് ഗ്രഹങ്ങള്‍ പോലെയുള്ള മറ്റു ഗ്രഹങ്ങളെ ആശ്രയിക്കുന്നതിനെക്കാള്‍ ജീവന്‍ നിലനിര്‍ത്താന്‍ കുറച്ചെങ്കിലും സാധ്യത ഉള്ള സൂപ്പര്‍ ഏര്‍ത്ത് ഗ്രഹങ്ങളെ ആശ്രയിക്കുന്നത് ആണ് കൂടുതല്‍ നല്ലത്.