ബഹിരാകാശ കോളനികള്‍ എന്നാല്‍ എന്ത്??
ആദ്യത്തെ ബഹിരാകാശ യാത്രികനായ യൂറിഗഗാറിന് വോസ് തോക് ഒന്ന് എന്ന വാഹനത്തില്‍ ഏതാണ്ട് 2 മണിക്കൂറോളം സമയം ശൂന്യാകാശത്ത് കഴിഞ്ഞു.പിന്നീട് ശൂന്യാകാശ പേടകങ്ങളില്‍ മനുഷ്യര്‍ ദിവസങ്ങളോളവും മാസങ്ങളോളവും താമസിച്ചു. ഇതെല്ലാം ബഹിരാകാശത്ത് സ്ഥിരമായി മനുഷ്യന് ജീവിക്കുവാന്‍ അനുയോജ്യമായ കോളനികള്‍ സ്ഥാപിക്കുക എന്ന ആശയത്തിലെത്തിച്ചു.
മനുഷ്യവാസയോഗ്യമായി ശൂന്യാകാശത്ത് നിര്‍മ്മിക്കുന ഇത്തരം കോളനികളില്‍ ശൂന്യാകാശത്തെ പ്രത്യേക സാഹചര്യങ്ങളില്‍ നിര്‍മ്മിക്കാവുന്ന ചില വസ്തുക്കള്‍ നിര്‍മ്മിച്ച് ഭൂമിയിലെത്തിക്കാനുള്ള ആലോചനയുണ്ടായിട്ടുണ്ട്, സമീപഗ്രഹങ്ങളില്‍ മനുഷ്യന് ജീവിക്കാനാവശ്യമായ സാഹചര്യങ്ങള്‍ സൃഷ്ടിച്ച് മനുഷ്യരുടെ കോളനികള്‍ നിര്‍മ്മിക്കാന്‍ ഒരു പക്ഷെ കഴിഞ്ഞേക്കുമെന്നാണ് സൂചന.