എന്താണ് കടല്‍പ്പശുക്കള്‍?
സമുദ്രജീവികളായ സസ്തിനികളാണു കടല്‍പ്പശുക്കള്‍, ഇവ വലിയ ശരീരത്തുള്ളവയും ജലത്തിനടിയില്‍ സാവാധാനത്തില്‍ സഞ്ചരിക്കുന്നവയുമാണ്. സാധാരണഗതിയില്‍ ഇവ കൂട്ടമായിട്ടാണ് കാണപ്പെടുന്നത, തിമിംഗലങ്ങളെപ്പോലെ ഇവയ് പിന്‍കാലുകളില്ല; അതിനുപകരം തിരശ്ചീനമായി പരന്ന ഒരു വാലാണുള്ളത്, ഇവയുടെ ത്വക്ക് മിനുസമുള്ളതും രോമരഹിതവുമാണ്, സമുദ്രത്തിലെ കളകളും മറ്റു സസ്യവര്‍ഗങ്ങളുമാണ് ഇവയുടെ ആഹാരം, കടല്‍പ്പശുക്കളില്‍ പ്രധാനമായും നാലുവര്‍ഗ്ഗങ്ങാളാണുള്ളത്. ആദ്യത്തേത് dugong എന്നും അടുത്ത മൂന്നുവര്‍ഗ്ഗങ്ങള്‍ manatees എന്നും അറിയപ്പെടുന്നു. ഇവയില്‍ dugong-ന്‍റെ വാലിന് v ആകൃതിയും manatee യുടേതിനു തുഴയുടെ ആകൃതിയാണ് ഉള്ളത്.