മഴക്കാടുകള്‍ എന്നാല്‍ എന്ത്?
ഭൂമിയിലെ ഒരു അത്ഭുതപ്രതിഭാസമാണ് വനങ്ങള്‍. സൂര്യതാപം സൂര്യപ്രകാശം വര്‍ഷപാതം കാറ്റിന്‍റെ ഗതി ഇവയെല്ലാം വനങ്ങളുടെ സ്വഭാവത്തെ നിയന്ത്രിക്കുന്ന ഘടകങ്ങളായത് കൊണ്ട്, ലോകത്തുള്ള വനങ്ങളുടെ ഘടനയില്‍ വ്യത്യാസം കാണുന്നു. ഭൂമിശാസ്ത്രപരമായി വനങ്ങളെ മൂന്നായി തിരിക്കാം, ഉഷ്ണമേഖലാവനങ്ങള്‍, ശീതമേഖലവനങ്ങള്‍ എനിവയാണവ. ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഉഷ്ണമേഖലാവനങ്ങള്‍. ഭൂമധ്യരേഖയുടെ ഇരുവശങ്ങളിലാണ് ഇത്തരം വനങ്ങള്‍ കാണപ്പെടുക. എഴുപതില്‍പരം രാജ്യങ്ങളില്‍ വ്യാപിച്ചിരിക്കുന്ന ഈ വനങ്ങളില്‍ ലക്ഷകണക്കിന് സ്പീഷീസുകളിലുള്ള ജീവജാലങ്ങള്‍ ഉണ്ട്.ഉഷ്ണമേഖലാവനങ്ങളുടെ ഒരു പ്രത്യേക വിഭാഗത്തെയാണ് മഴക്കാടുകള്‍ എന്നു വിളിക്കുന്നത്. പ്രകൃതിയുടെ ഒരു അമൂല്യസമ്പത്താണ് മഴക്കാടുകള്‍, വിവിധയിനം സ്പീഷീസീലുള്ള ജീവിസഞ്ചയം ഈ കാടുകളില്‍ ദൃശ്യമാണ്.അമൂല്യവും അപൂര്‍വ്വവുമായ പല ജീവികളുടേയും ഉത്ഭവം മഴക്കാടുകളില്‍ നിന്നാണ്. മഴ കൂടുതല്‍ ഉണ്ടാക്കുന്ന കാടുകളാണ് മഴക്കാടുകള്‍ എന്നു പലരും വിശ്വസിക്കുന്നു. മഴക്കാടുകളില്‍ ലഭിക്കുന്ന വാര്‍ഷിക വര്‍ഷപാതം 200-225 സെന്റിമീറ്ററാണു. കേരളത്തിലുള്ള സൈലന്റ് വാലി ഒരു മഴക്കാടാണ്.ഇന്ത്യ ,ആമസോണ്‍ എന്നീ പ്രദേശങ്ങളിലാണ് പ്രധാന മഴക്കാടുകള്‍ സ്ഥിതിചെയ്യുന്നത്.