മൈക്രോവേവ് വിമാനങ്ങള്‍ എന്നാല്‍ എന്ത്?
റേഡിയോ തരംഗങ്ങളെക്കാള്‍ വളരെ കുറഞ്ഞ തരംഗദൈര്‍ഘ്യമുള്ള വിദ്യുത്കാന്തിക വികിരണമാണ് മൈക്രോവേവ്. പ്രേഷണത്തിനും പാചകത്തിനും മറ്റും ഉപയോഗിക്കുന്ന മൈക്രോവേവ് വിമാനം പറത്താനും ഉപയോഗിക്കാമെന്ന് കണ്ടുപിടിച്ചിരിക്കുന്നു.
ഏകദേശം അഞ്ചു വര്‍ഷംമുന്‍പ് മൈക്രോവേവ് ഉപയോഗിച്ച് കാനഡയില്‍ ഒരു വിമാനം പറത്തി. ഇപ്പോള്‍ വളരെ മെച്ചപ്പെട്ടരീതിയില്‍ മൈക്രോവേവ് ഉപയോഗിച്ച് പറത്താവുന്ന ഒരു വിമാനത്തിന്‍റെ സാങ്കേതിക വിദ്യ ജപ്പാനില്‍ വികസിച്ചെടുത്തിരിക്കുന്നു. ഭൂമിയില്‍ നിന്നും അനുസൂത്രം സൂക്ഷ്മതരംഗങ്ങളുടെ രൂപത്തില്‍ ഊര്‍ജ്ജം ലഭിക്കുന്ന ഈ വിമാനം ഏകദേശം സ്ഥിരമായി ആകാശത്തു നിലനില്‍ക്കുന്നു. വാര്‍ത്താവിനിമയത്തിനും ഊര്‍ജ്ജപ്രേഷണത്തിനും ഈ വിമാനത്തെ ഉപയോഗപ്പെടുത്താനാണ് ജപ്പാന്‍ ഉദ്ദേശിക്കുന്നത്.