ഫോസിലുകള്‍ എന്നാല്‍ എന്ത്?
അശ്മകം എന്നോ മൃതാoശകംബുകം എന്നോ മറ്റോ നമ്മുടെ ഭാഷയില്‍ വിളിക്കാവുന്ന ഫോസിലുകള്‍ എന്നാല്‍ എന്ത്? പണ്ടു ജീവിച്ചിരുന്നതും ഇന്നില്ലാത്തതുമായ സസ്യങ്ങളുടെയോ ജന്തുക്കളുടെയോ അവശിഷ്ടങ്ങളാണവ.പൗരാണികകാലത്ത് ഭൗമോപരിതലത്തിലോ, പാറകള്‍ക്കിടയിലോ അടിഞ്ഞിട്ടുള്ള നിക്ഷേപങ്ങളിലാണ് ഫോസിലുകള്‍ കാണപ്പെടുന്നത്.
ഭൂവിജ്ഞാനീയത്തിന്‍റെ ഒരു ശാഖയായ അശ്മകശാസ്ത്രo, ഫോസിലുകളെക്കുറിച്ചുള്ള പഠനമാണ്, ഇത് കഴിഞ്ഞ് പോയ ഭൂവിജ്ഞാനീയ കാലഘട്ടങ്ങളിലെ ജന്തുകാലത്തെക്കുറിച്ച് ഫോസിലുകളെ അവലംബമാക്കി ഗവേഷണ പഠനങ്ങള്‍ നടത്തുന്നു, ഭൂമിയുടെ പ്രാരംഭകാലം മുതല്‍ ജീവിച്ചിരുന്ന ജന്തുജാലങ്ങളെപ്പറ്റിയും, ജീവികളുടെ ഘാടനം പരസ്പരബന്ധങ്ങള്‍, പരിണാമം, പരിസ്ഥിതിയെ എന്നിവയെപ്പറ്റിയും ഇത് പ്രതിപാദിക്കുന്നു.
ഒരു ജന്തു മരിച്ചു മണ്ണടിയുമ്പോള്‍ അതിന്‍റെ ശരീരത്തിലെ കൂടുതല്‍ ദ്രിഢതയേറിയ ഭാഗങ്ങള്‍ അവസാദഖനീജങ്ങളാല്‍ മൂടപ്പെടുന്നു; ഇത് പില്‍ക്കാലത്ത് ഉറച്ചു കട്ടിയായ പാറകളായിത്തീരുന്നു.അങ്ങനയാണ് ഭൂവിജ്ഞാനീയ ഗവേഷണത്തില്‍ പാറകള്‍ക്കുള്ളില്‍ ഫോസിലുകള്‍ കണ്ടെത്തപ്പെടുന്നത്.
ഇതുപോലെ ചെടികളുടെ ഇലകളും തണ്ടുകളും കറുത്ത അവശിഷ്ടങ്ങളായി രൂപാന്തരപ്പെട്ട് ഒരിനം കളിമണ്‍ പാറകളില്‍ സoരക്ഷിക്കപ്പെടുന്നുണ്ട്.