സമ്പത്തും പദവിയും
സമത്വത്തിന് പ്രസിദ്ധമാണ് ഭൂട്ടാന്‍. ഒരു വംശത്തിനു മറ്റൊരു വംശത്തേക്കാള്‍ കേമാന്മാരാര്‍ ആണെന്ന വിചാരമില്ല.
വലിയ ഭൂവുടമകളോ ജന്മിമാരോ ഇല്ലാത്ത ഭൂട്ടാനില്‍ ഏറെക്കുറെ എല്ലാ കുടുംബങ്ങള്‍ക്കും അവരുടെ ആവശ്യത്തിനുള്ള ഭൂമി സ്വന്തമായുണ്ട്.
ഗ്രാമത്തലവന്മാരെയും നാഷണല്‍ അസംബ്ലിയിലേക്കുള്ള പ്രാദേശിക പ്രതിനിധികളെയും വോട്ടു ചെയ്ത് തെരഞ്ഞെടുക്കുന്നു. പ്രായപൂര്‍ത്തിയായ ഏതൊരു പൗരനും തിരഞ്ഞെടുപ്പില്‍ മത്സരിക്കാം.
ഇന്ത്യയിലോ വിദേശരാജ്യങ്ങളിലോ വിദ്യഭ്യാസം ലഭിച്ച ഒരു വിഭാഗം ജനങ്ങള്‍ ഇവിടെ ഉയര്‍ന്നുവരുന്നുണ്ട്.
സാമ്പത്തിക അസമത്വം സാമൂഹികമായ വേര്‍തിരിവ് സൃഷിടിക്കുന്നില്ല. പരമ്പരാഗത രാജവാഴ്ചയുടെ ഫലമാകാം ഇത്. രാജാവുള്‍പ്പടെ എല്ലാ ഭൂട്ടാന്‍കാരും നിയമത്തിനു മുമ്പില്‍ തുല്യരാണ്.
ഭൂട്ടാന്‍കാര്‍ രാജാവിനെ ബഹുമാനിക്കുന്നവരാണ്. എന്നാല്‍ ഈ ബഹുമാനം, രാജാവില്‍ നിന്ന് ജനങ്ങളെ അകറ്റാനിടയാക്കുന്നില്ല. ഏതൊരു പ്രജയ്ക്കും രാജാവിനെ നേരില്‍ക്കണ്ട് പരാതി ബോധിപ്പിക്കാം. രാജാവ് ഗ്രാമീണരെപോലും ഇടയ്ക്കിടെ സന്ദര്‍ശിക്കും. ഗ്രാമങ്ങളിലെത്തുന്ന രാജാവ് കര്‍ഷകരുടെയും വിദ്യാര്‍ത്ഥികളുടെയും ഒപ്പം നിലത്തിരുന്ന് സംസാരിക്കുകയും ഭക്ഷണം പങ്കിട്ടു കഴിക്കുകയും ഒക്കെ ചെയ്യും. ഭാഷയിലും വേഷത്തിലും രാജാവിന് സാധാരണക്കാരുമായി വലിയ വ്യത്യാസം ഉണ്ടാകാറില്ല.
സാമൂഹിക സമത്വത്തിന്റെയും പ്രതീകമെന്ന നിലയില്‍ ഭൂട്ടാന് പ്രസിദ്ധിയുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും മറ്റേതു മനുഷ്യ സമൂഹത്തിലുമെന്ന പോലെ ഭൂട്ടാന്റെ സാമൂഹ്യ വ്യവസ്ഥയിലും ചിലര്‍ മറ്റുള്ളവരിലും അധികമായി ബഹുമാനിക്കപ്പെടുന്നു.