ഡെന്‍മാര്‍ക്കിലേക്ക് പണം വരുന്ന വഴികള്‍
ഗ്രാമങ്ങളിലെ ജനങ്ങളുടെ പ്രധാന തൊഴില്‍ കൃഷിയാണ്. ഭക്ഷ്യോല്‍പ്പാദനത്തിലും ഡെന്മാര്‍ക്ക് മുന്‍പന്തിയിലാണ്.ഡെന്മാര്‍ക്കിന് ആവശ്യമുള്ളതിന്റെ രണ്ടിരട്ടി ഭക്ഷ്യോല്‍പ്പന്നങ്ങളാണ് ഉത്പാദിപ്പിക്കുന്നത്.കാര്‍ഷികവിളകള്‍ ഡെന്മാര്‍ക്ക് ധാരാളമായി കയറ്റി അയയ്ക്കുന്നുമുണ്ട്.
ഇത്രയധികം ശാസ്ത്രീയമായി കൃഷി നടത്തുന്ന കൃഷിക്കാര്‍ ലോകത്ത് മറ്റൊരിടത്തുമില്ല.തങ്ങളുടെ മണ്ണാണ് പ്രഥമസമ്പത്ത് എന്ന് തിരിച്ചറിഞ്ഞവരാണ് ഡെന്മാര്‍ക്കുകാര്‍.അതുകൊണ്ട് തന്നെ പരമാവധി സ്ഥലങ്ങളില്‍ കൃഷിയിറക്കുന്നു.മേല്‍മണ്ണ് ഒലിച്ചുപോകാതെ സംരക്ഷിക്കുന്നു.കരിമ്പ്, ഉരുളക്കിഴങ്ങ്, പഴവര്‍ഗ്ഗങ്ങള്‍ എന്നിവയെല്ലാം ഡെന്മാര്‍ക്കില്‍ കൃഷിചെയ്യുന്നുണ്ട്.
പാല്‍പ്പൊടിനിര്‍മ്മാണം, വെണ്ണ, നെയ്യ് എന്നിവയുടെ സംസ്കരണം എന്നിവയൊക്കെയാണ് പ്രധാന വ്യവസായങ്ങള്‍. ലോകത്തേറ്റവുമധികം വെണ്ണയും നെയ്യും ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ഡെന്മാര്‍ക്ക് പഞ്ചസാരഫാക്ടറികളും ഡെന്മാര്‍ക്കിലുടനീളമുണ്ട്.
ജനങ്ങളില്‍ ചെറിയൊരു വിഭാഗം മത്സ്യബന്ധനത്തിലേര്‍പ്പെട്ട് ജീവിക്കുന്നു.മത്സ്യവില്‍പന ഡെന്മാര്‍ക്കിന് വിദേശനാണ്യം നേടിക്കൊടുക്കുന്നുണ്ട്.മാംസസംസ്കരണ യൂണിറ്റുകളും നിരവധിയാണ് പല വിദേശരാജ്യങ്ങളിലേക്കും മാംസവിഭവങ്ങള്‍ കയറ്റിയയ്ക്കുന്നുണ്ട്.
വസ്ത്രനിര്‍മ്മാണം, സോപ്പൂ നിര്‍മ്മാണം, മരുന്നുകളുടെ നിര്‍മ്മാണം എന്നിവയാണ് ഡെന്മാര്‍ക്കിലെ മറ്റ് പ്രധാനവ്യവസായങ്ങള്‍.
ഡാനിഷ് ഫര്‍ണിച്ചറുകള്‍ ലോകത്തില്‍ ഏറ്റവും പ്രിയപ്പെട്ടവയാണ്. കരവിരുതുകൊണ്ടും, ഈടുകൊണ്ടും, ഡാനിഷ്കസേരകളും, മേശകളും ലോകത്തിലാകമാനം പ്രശസ്തമാണ്.