EncyclopediaFruitsGeneral

അക്രോട്ട്

വാൾനട്ട് (Indian Walnut, Belgaum Walnut) എന്ന ആംഗലേയ നാമവും ജുഗ്ലാൻസ് റീജ്യ എന്ന ശാസ്ത്രനാമമുള്ള ആക്രോട്ട്ന്റെ സ്വദേശം ഇറാൻ ആണ്. അക്രോട്ട് എന്ന ഹിന്ദി നാമത്തിലാണ് അറിയപ്പെടുന്നത്. അക്ഷോഡം, അക്ഷോളം, മല ഉക എന്ന് സമാന നാമങ്ങൾ. ഫലം, ഇല, തോൽ, പരിപ്പ് തുടങ്ങിയ ഭാഗങ്ങൾ ആയുർവേദത്തിൽ ഔഷധമായി ഉപയോഗിക്കുന്നു. പരിപ്പിൽ നിന്ന് ലഭിക്കുന്ന എണ്ണ ചിത്രരചനയ്ക്കുള്ള ചായങ്ങൾ നിർമ്മിക്കുവാ നുപയോഗിക്കുന്നു. ആക്രോട്ട് മരത്തിന്റെ തടി വളരെ ബലമുള്ളതാണ്.