അറ്റ്ലാന്റിക്കിലെ യാത്രകള്‍
അറ്റ്ലാന്റിക് സമുദ്രം പണ്ടുതൊട്ടേ നാവികര്‍ക്ക് പ്രിയപ്പെട്ടതായിരുന്നു. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ യൂറോപ്യന്‍ സഞ്ചാരികള്‍ അറ്റ്ലാന്റിക്കിനെ കീഴടക്കാന്‍ സഞ്ചാരികള്‍ കപ്പലിറക്കി. അനന്തമായ കടലില്‍ അറിയപ്പെടാത്ത നാടുകളിലേക്ക് അവര്‍ കപ്പലോടിച്ചു.
സമുദ്രസഞ്ചാരത്തില്‍ വിദഗ്ദരായിരുന്ന വൈക്കിങ്ങുകള്‍ തന്നെയാവാം അറ്റ്ലാന്റിക്കില്‍ കപ്പലിറക്കിയ ആദ്യനാവികര്, പത്താം നൂറ്റാണ്ടിനു മുമ്പ് തന്നെ യൂറോപ്പിന്റെ ഒരു ഭാഗത്തു നിന്നു മറ്റൊരു ഭാഗത്തേക്ക് അവര്‍ അറ്റ്ലാന്റിക്കിലൂടെ സഞ്ചരിച്ചെത്തിയിരുന്നു.
പതിനൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഐസ് ലാന്‍ഡുകാരനായ ലെയിഫ് എറിക്സണ് വടക്കേ അമേരിക്കയുടെ അടുത്തെത്തിയതായി പറയപ്പെടുന്നു, പതിനൊന്നാം നൂറ്റാണ്ടില്‍ വൈക്കിങ്ങുകളും വടക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തിലെത്തിയതായിരുന്നത്രേ.
എങ്കിലും പതിനഞ്ചാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗലിലെയും സ്പെയിനിലെയും സഞ്ചാരികളാണ് അറ്റ്ലാന്റിക്കില്‍ കപ്പലോടിച്ച് ചരിത്രം സൃഷ്ടിച്ചത്. 1488-ല്‍ പോര്‍ച്ചുഗീസുകാരനായ ബര്‍ത്തലെമിയോ ഡയസ് അറ്റ്ലാന്റിക്കിലൂടെ ആഫ്രിക്കയുടെ തെക്കേ മുനമ്പു വരെയെത്തി. നാലു വര്‍ഷം കഴിഞ്ഞു 1492-ല്‍ ക്രിസ്റ്റഫര്‍ കൊളംബസ് അറ്റ്ലാന്റിക്കിനു കുറുകെ കപ്പലോടിച്ച് വടക്കേ അമേരിക്കയ്ക്കടുത്തുള്ള ബഹാമാസ് ദ്വീപില്‍ കാല് കുത്തി.
1500-ല്‍ പെഡ്രോ അല്‍വാരിസ് കബ്രാള്‍ ബ്രസീലെത്തി.1524-ല്‍ ഇറ്റാലിയന്‍ സഞ്ചാരിയായ ജിയോവാനി ഡവെരസാനോ അമേരിക്കന്‍ ഐക്യനാടുകളിലെത്തി ചരിത്രം സൃഷ്ടിച്ചു.പിന്നീട് ധാരാളം യൂറോപ്പുകാര്‍ അറ്റ്ലാന്റിക്കിലൂടെ വടക്കേ അമേരിക്കയിലേക്കു കുടിയേറി.
യൂറോപ്പും വടക്കേ അമേരിക്കയുമായി വാര്‍ത്താവിനിമയബന്ധം സ്ഥാപിക്കാനായി പത്തൊമ്പതാം നൂറ്റാണ്ടിലെ ശ്രമം, ഇതിനായി 1858-ല്‍ അറ്റ്ലാന്റിക്കിനു കുറുകെ ടെലിഗ്രാഫ് കേബിള്‍ സ്ഥാപിച്ചു. എങ്കിലും ആ കേബിള്‍ വഴി ആശയവിനിമയം നടത്താനായില്ല.1865-ല്‍ അറ്റ്ലാന്റിക്കിനു കുറുകേ വിജയകരമായി ടെലിഗ്രാഫ് കേബിള്‍ സ്ഥാപിച്ചു.എസ്.എസ് ഗ്രേറ്റ് ഈസ്റ്റേന്‍ എന്ന കപ്പലായിരുന്നു ഈ മഹാസംരംഭത്തില്‍ പ്രധാന പങ്ക് വഹിച്ചത്.1903-ല്‍ റൈറ്റ്സഹോദരന്മാര് വിമാനം കണ്ടുപിടിച്ചതോടെ അറ്റ്ലാന്റിക്കിനു കുറുകെ പറക്കുക മനുഷ്യന്റെ മോഹമായി 1919-ല്‍ അമേരിക്കന്‍ എന്‍ സി-4 എന്ന വിമാനം അറ്റ്ലാന്റിക്കിന് കുറുകെ പറന്നെത്തി, എന്നാല്‍ പല ദ്വീപുകളിലും നിര്‍ത്തി നിര്‍ത്തിയായിരുന്നു ആ പറക്കല്‍. ഒരിടത്തും നിര്‍ത്താതെ അറ്റ്ലാന്റിക്കിനു കുറുകെ പറക്കുക എന്ന ലക്ഷ്യം 1919-ല്‍ തന്നെ സാധിച്ചു. അല്‍കോക്ക്, ബ്രൌണ്‍ എന്നിവരായിരുന്നു ആ വിമാനം പറത്തിയത്.1927-ല്‍ ചാള്‍സ് ലിന്‍ഡ ബര്‍ഗ് എന്ന സാഹസികന് ഒറ്റയ്ക്ക് എവിടെയും നിര്‍ത്താതെ അറ്റ്ലാന്റിക്കിനു കുറുകെ വിമാനം പറത്തി ചരിത്രം സൃഷ്ടിച്ചു.ന്യൂയോര്‍ക്ക് സിറ്റിയില്‍ നിന്നു പാരീസിലേ ക്കായിരുന്നു ലിന്‍ഡു ബര്‍ഗിന്റെ യാത്ര.5 വര്‍ഷം കഴിഞ്ഞ് 1932-ല്‍ അമേലിയ ഇയറാര്ട്ട് ഒറ്റയ്ക്ക് അറ്റ്ലാന്റിക്കിനു കുറുകെ വിമാനം പറത്തിയ വനിത എന്ന റെക്കോഡും സ്വന്തമാക്കി.