EncyclopediaWild Life

വിരുതന്‍ കൊവാരി

കൊവാരിയും ഒറ്റനോട്ടത്തില്‍ അണ്ണാനെപ്പോലെയിരിക്കും. രോമങ്ങള്‍ തിങ്ങി നിറഞ്ഞ ഉഗ്രന്‍ വാലുമുണ്ട്. എന്നാല്‍ മണ്ണില്‍ മാളം ഉണ്ടാക്കി അതില്‍ കഴിയുന്ന മാംസഭുക്കുകളാണ് ഈ സഞ്ചിമൃഗങ്ങള്‍. പല്ലികളെയും പക്ഷികളെയും മറ്റും മുന്‍കാലുകള്‍കൊണ്ട് പിടികൂടി ഇവര്‍ ശാപ്പിടും. ഒറ്റപ്പെട്ടു കഴിയാനിഷ്ടപ്പെടുന്ന ഇക്കൂട്ടര്‍ മഴ പെയ്യ്ത് മണ്ണ് നനയുമ്പോള്‍ മാളം കുഴിക്കും. സ്വന്തം മാളത്തിനടുത്തേക്ക് മറ്റുള്ളവര്‍ അതിക്രമിച്ചു കടക്കാതിരിക്കാന്‍ പ്രത്യേകo ശ്രദ്ധിക്കാറുള്ള ഇവര്‍ അയല്‍ക്കാരുമായി പ്രത്യേക ശബ്ദമുണ്ടാക്കി ആശയവിനിമയം നടത്താനും വിരുതന്മാരാണ്‌. ശബ്ദങ്ങളോടൊപ്പം വാല്‍ പ്രത്യേക രീതിയില്‍ ചലിപ്പിക്കുകയും ചെയ്യും. ഉടലിനു 13 മുതല്‍ 18 സെന്റി വരെ നീളമുണ്ട്.14 സെന്റിമീറ്റര്‍ നീളം വാലിനു കാണും. 70 മുതല്‍ 150 ഗ്രാം വരെയാണ് ഭാരം. മധ്യ ഓസ്ട്രേലിയയാണ് ഇവയുടെ നാട്.