വിന്താലു
പാകം ചെയ്യുന്ന വിധം
വിനാഗിരിയില്‍ അല്പം വാളന്‍പുളി പിഴിഞ്ഞ് വെള്ളം മാറ്റി വയ്ക്കുക.ബാക്കിയുള്ള ചേരുവകള്‍ കുഴമ്പുപോലെ അരച്ചെടുക്കുക.എണ്ണ ചൂടാക്കി ചുവന്നുള്ളി അരച്ചതും അരപ്പും വഴറ്റുക.പുളിവെള്ളവും ഉപ്പും ചേര്‍ത്ത് മസാല വേവുന്നത് വരെ തിളപ്പിക്കുക.കഷണങ്ങളാക്കിയ ഇറച്ചിയും പാകത്തിന് വെള്ളവും ചേര്‍ത്ത് അടച്ചു വച്ച് വേവിക്കുക. ചാറു കുറുകിയിരിക്കുന്ന പരുവത്തില്‍ വാങ്ങി വയ്ക്കാം.
ചേരുവകള്‍
1)മാട്ടിറച്ചി
കഷണങ്ങളാക്കിയത് – ഒരു കിലോ
2)വറ്റല്‍മുളക് – 16- 20
3)കടുക് – ഒന്നര ടീസ്പൂണ്‍
4)ജീരകം – ഒന്നര ടീസ്പൂണ്‍
5)വെളുത്തുള്ളി – മൂന്ന്‍ ടീസ്പൂണ്‍
6)ഇഞ്ചി – മൂന്ന്‍ ടീസ്പൂണ്‍
7)ചുവന്നുള്ളി – 68
8)വാളന്‍ പുളി – നെല്ലിക്കാ വലുപ്പത്തില്‍
9) വിനാഗിരി – മൂന്ന്‍ ടേബിള്‍ സ്പൂണ്‍
10)ഉപ്പ്, എണ്ണ – ആവശ്യത്തിന്