വരയന്‍ ബാന്‍ഡികൂട്ട്
മുള്ളന്‍ ബാന്‍ഡികൂട്ടിനേക്കാള്‍ സുന്ദരനാണ് വരയന്‍ ബാന്‍ഡികൂട്ട്. ഈസ്റ്റേണ്‍ ബാര്‍ഡ് ബാന്‍ഡികൂട്ട് എന്നും പേരുള്ള ഇവയ്ക്ക് മുയലിന്റേതുപോലെ വലിയ ചെവികളും മൂന്നോ നാലോ കറുപ്പു കലര്‍ന്ന വെള്ള വരകളും വെളുത്ത വാലും ഉണ്ട്. രാത്രിയിലാണ് ഇക്കൂട്ടരും ഇര തേടുക.ഉടലിനു 27 മുതല്‍ 35 സെന്റിമീറ്റര്‍ വരെ വലിപ്പമുണ്ടാകും. 11 സെന്റിമീറ്ററാണ് വാലിന്റെ നീളം, അര കിലോഗ്രാം മുതല്‍ ഒന്നര കിലോഗ്രാം വരെ ഭാരവും ഉണ്ടാകും, ഇലകളും പുല്ലും കമ്പുകളും കൊണ്ട് പകല്‍ വിശ്രമിക്കാന്‍ അവ കൂടുണ്ടാക്കുന്നു. 60 ദിവസം അമ്മയുടെ സഞ്ചിയില്‍ കഴിയുന്ന കുഞ്ഞുങ്ങള്‍ മൂന്നുമാസത്തോടെ പ്രായ പൂര്‍ത്തിയാവും.
ടാസ്മാനിയയില്‍ ധാരാളമായുള്ള ഇവ നൂറോളം മാത്രം ഓസ്‌ട്രേലിയയിലുമുണ്ട്.