ActorsEncyclopediaFilm Spot

വരുൺ ധവാൻ

ഒരു ബോളിവുഡ് ചലച്ചിത്ര അഭിനേതാവാണ് വരുൺ ധവാൻ . ഏറ്റവും കൂടുതൽ പ്രതിഫലം ലഭിക്കുന്ന താരങ്ങളിൽ ഒരാളാണ് അദ്ദേഹം. കരൺ ജോഹർ സംവിധാനം ചെയ്‌തു 2012-ൽ പുറത്തിറങ്ങിയ സ്റ്റുഡൻറ് ഓഫ് ദി ഇയർ എന്ന ചിത്രത്തിലൂടെയാണ്, വരുൺ അഭിനയ രംഗത്തേക്ക് പ്രവേശിച്ചത്. ചലച്ചിത്ര സംവിധായകനായ ഡേവിഡ് ധവാൻ ഇദ്ദേഹത്തിന്റെ പിതാവാണ്.

1987 ഏപ്രിൽ 24-ന് മുംബൈയിലാണ് വരുൺ ധവാൻ ജനിക്കുന്നത്. പിതാവ് ഡേവിഡ് ധവാൻ സിനിമ സംവിധായകനാണ്. മാതാവ് കരുണ ധവാൻ. നോട്ടിങ്ങാം ട്രെന്റ് സർവകലാശാലയിൽ നിന്നും ബിസിനസ് മാനേജ്‌മെന്റിൽ ബിരുദധാരിയാണ് വരുൺ. അഭിനയ ജീവിതത്തിനു മുന്നോടിയായി 2010-ൽ മൈ നെയിം ഈസ് ഖാൻ എന്ന ചിത്രത്തിൽ കരൺ ജോഹറിന്റെ സംവിധാന സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്. രോഹിത് ധവാനാണ്, വരുണിന്റെ മൂത്ത സഹോദരൻ.