CookingEncyclopediaSnacks Recipes

വാനിലാ ബിസ്ക്കറ്റ്

പാകം ചെയ്യുന്ന വിധം
മൈദാ അരിപ്പയില്‍ അരിച്ച് വൃത്തിയാക്കി ബേക്കിംഗ് പൌഡറും ഉപ്പു പൊടിയും,ചുക്കുപൊടിയും ചേര്‍ത്ത് വയ്ക്കുക. ഒരു പാത്രത്തില്‍ പഞ്ചസാരയും ശര്‍ക്കരയും വെള്ളം എസ്സന്‍സും എന്നിവയിട്ട് നന്നായി ഇളക്കി യോജിപ്പിക്കുക. ഇതില്‍ അരിച്ചു വച്ചിരിക്കുന്ന മാവിന്റെ കൂട്ട് ചേര്‍ത്ത് നല്ലമയത്തില്‍ കുഴയ്ക്കുക. ഇത് ഒരു മണിക്കൂര്‍ ഫ്രീസ് ചെയ്യണം. അര ഇഞ്ച്‌ കനത്തില്‍ കഷണങ്ങളാക്കി വെണ്ണ പുരട്ടിയ ട്രെയില്‍ നിരത്തി 375 degree ഫാരന്‍ഹീറ്റില്‍ ഓവനില്‍ 10-12 മിനിറ്റ് ബേക്ക് ചെയ്യുക. തണുത്ത ശേഷം കുപ്പികളില്‍ സൂക്ഷിക്കുക.

ചേരുവകള്‍
1)മൈദാ – 3 കപ്പ്‌
2)പഞ്ചസാര – അര കപ്പ്‌
3)ശര്‍ക്കര – ¾ കപ്പ്‌
4)എണ്ണ – അര കപ്പ്‌
5)ബേക്കിംഗ് പൌഡര്‍ – 1 ടീസ്പൂണ്‍
6)ചുക്ക് പൊടി – അര ടീസ്പൂണ്‍
7)എസ്സന്‍സ് – 1 ടീസ്പൂണ്‍
8)ഉപ്പ് – കാല്‍ ടീസ്പൂണ്‍
9)ചൂടുവെള്ളം – അര കപ്പ്‌