ഉഴുന്ന്
പയർ വർഗ്ഗത്തിൽ ഉൾപ്പെടുന്ന ഒരു സസ്യമാണ് ഉഴുന്ന്. ഇതിന്റെ സംസ്കൃതനാമം മാഷം എന്നാണ്. തമിഴിൽ ഉഴുന്ന്, കന്നടയിൽ ഉർദ്ദ്, ഹിന്ദിയിൽ ഉറദ്, ഗുജറാത്തിയിൽ അറാദ്, ബംഗാളിയിൽ മഷ്‌കലെ എന്നും ദേശ ഭാഷാവ്യത്യാസമനുസരിച്ച് പല പേരുകളിൽ ഉഴുന്ന് അറിയപ്പെടുന്നു ദക്ഷിണേന്ത്യയിൽ പ്രഭാതഭക്ഷണങ്ങളായ ഇഡ്ഡലി, ദോശ തുടങ്ങിയവയുടെ മുഖ്യ ചേരുവയാണ് ഉഴുന്ന്. ഉത്തരേന്ത്യയിൽ ദാൽ മഖനി എന്ന പ്രസിദ്ധമായ പരിപ്പുകറിയിലെ മുഖ്യചേരുവയുമാണിത്.
ഔഷധമൂല്യം
വാതകോപത്തെ ശമിപ്പിക്കുന്നതു കൂടാതെ, ശരീരത്തെ തണുപ്പിക്കുകയും തടിപ്പിക്കുകയും ചെയ്യുന്നു. ധാതുബലം, ശുക്ലവർദ്ധന എന്നിവയെ സഹായിക്കുകയും ചെയ്യുന്നു.[അവലംബം ആവശ്യമാണ്] ആയുർവേദപ്രകാരം പിത്തം, രക്തദോഷം, ക്ഷയം, ജ്വരം, ചുമ എന്നീ അസുഖങ്ങളെ തടയുന്നു. പക്ഷേ, ഉഴുന്ന് കഫത്തെ വർദ്ധിപ്പിക്കുന്നു. ഉഴുന്ന് വാജീകരണ ചികിത്സയിൽ വളരെയധികം ഉപയോഗിക്കുന്ന വസ്തുവാണ്.