ഉങ്ങ്
ഏഷ്യയിലെ ഉഷ്ണമേഖലാ വനങ്ങളില്‍ കണ്ടുവരുന്ന ഒരു മരമാണ് ഉങ്ങ്, ഇതൊരു ഔഷധസസ്യം കൂടിയാണ്. സംസ്കൃതത്തില്‍ കരഞ്ജ എന്നാണു ഇത് അറിയപ്പെടുന്നത്.
ഉങ്ങിന്റെ എണ്ണ, ഇല, തൊലി, കുരു, വേര് എന്നിവയ്ക്ക് ഔഷധഗുണമുണ്ട്. രക്തശുദ്ധിക്കും കുഷ്ടം പോലുള്ള എല്ലാ രോഗങ്ങള്‍ക്കും ഫലപ്രദമായ ഔഷധമായി ആയുര്‍വേദo ഈ സസ്യത്തെ ഉപയോഗിക്കുന്നു.കഫം, വാതം, എന്നിവയെ ശമിപ്പിക്കാനും ചൊറിച്ചില്‍ മാറ്റാനും ഉത്തമമാണ്.
ഉങ്ങിന്റെ വേര് ചതച്ച് പിഴിഞ്ഞെടുക്കുന്ന നീര് പല്ല് വൃത്തിയാക്കാനും മുറിവുണക്കാനും നല്ലതാണ്. നേത്രസംബന്ധമായ ചില രോഗങ്ങളുടെ ചികിത്സക്കും ഉങ്ങ് ഉപയോഗിക്കുന്നു. ഉങ്ങിന്റെ എണ്ണയില്‍ തുല്യ അളവ് വെളിച്ചെണ്ണ കൂടി ചേര്‍ത്ത് തലയില്‍ തേച്ചാല്‍ താരന്‍ മാറിക്കിട്ടും, വ്രണങ്ങള്‍ സുഖപ്പെടാനായി ഉങ്ങിന്റെ വേര് ഇടിച്ചു പിഴിഞ്ഞ നീരില്‍ വേപ്പിലയും കരിനൊച്ചിലയും ചേര്‍ത്തരച്ച് പൂശുന്നത് നല്ലതാണ്.
ആയുര്‍വേദാചാര്യനായ ധന്വന്തരി ഉങ്ങിന്റെ ഔഷധഗുണത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്.