EncyclopediaWild Life

വെള്ളത്തിനടിയിലെ തുരങ്കങ്ങള്‍

രണ്ടായിരം വര്‍ഷം മുമ്പ് തുര്‍ക്കിയില്‍ ജലത്തിനടിയിലൂടെയുള്ള തുരങ്കം നിര്‍മിച്ചുവെന്നു, എന്നാല്‍ പിന്നീട് അത്തരം തുരങ്കങ്ങള്‍ കൂടുതല്‍ ഉണ്ടായില്ല. പത്തൊമ്പതാം നൂറ്റാണ്ടിലെ വിദഗ്ദര്‍ പോലും അങ്ങനെയൊരു തുരങ്കം ഉണ്ടാക്കുക അസാധ്യമാണെന്നായിരുന്ന വിശ്വസിച്ചിരുന്നത്. ഫ്രാന്‍സില്‍ ജനിച്ച മാര്‍ക്ക് ബ്രൂണല്‍. അദ്ദേഹത്തിന്‍റെ മകന്‍ ഇസാം ബാര്‍ഡ് എന്നീ എന്‍ജിനിയര്‍മാരാണ് ആ ധാരണ തിരുത്തിക്കുറിച്ചത്.1841-ല്‍ തെംസ് നടിക്കടിയില്‍ കൂടി അവര്‍ തെംസ് നദിക്കടിയില്‍ കൂടി അവര്‍ വെള്ളത്തി നടിയിലൂടെയുള്ള തുരങ്കം നിര്‍മ്മിച്ചു.

  ഒമ്പത് വര്‍ഷം വേണ്ടിവന്നു ഈ തുരങ്കത്തിന്റെ പണി പൂര്‍ത്തീകരിക്കാന്‍. അതിനിടെ ഒട്ടേറെ കുഴപ്പങ്ങളും സംഭവിച്ചു. നിര്‍മാണത്തിനിടയില്‍ തുരങ്കത്തില്‍ അഞ്ചു പ്രാവശ്യമാണ് വെള്ളപ്പൊക്കമുണ്ടായത്. മേല്‍ഭാഗം തകര്‍ന്ന് ഓരോ പ്രാവശ്യവും തുരങ്കത്തിലേക്ക് വെള്ളം ഇരച്ചുകയറി. അങ്ങനെയുണ്ടായ ആകടങ്ങളില്‍ കുറഞ്ഞത് 12 പേര്‍ മരിക്കുകയും ചെയ്തു. പരുക്കേറ്റവരുടെ എണ്ണം അതിലുമത്രെയോ വരും.

  കൊണ്ടു നടക്കാവുന്ന ഉരുക്ക് ചട്ടകൂടായ ഷീല്‍ഡിന്‍റെ കണ്ടുപിടിത്തം ജലത്തിനടിയിലെ തുരങ്കനിര്‍മാണം എളുപ്പമാക്കി. തുരങ്കത്തിന്‍റെ വാതില്‍ക്കല്‍ ഷീല്‍ഡ് ഉറപ്പിച്ചു വയ്ക്കുകയാണ് ആദ്യം ചെയ്യുക. അതിനുശേഷം മുന്നോട്ടു തുരക്കും തോറും ചട്ടക്കൂട് നീക്കി സ്ഥാപിച്ചുകൊണ്ടിരിക്കും. അതേ സമയം തുരന്നു തീര്‍ന്ന ഭാഗം ഇഷ്ടിക നിരത്തി ബലപ്പെടുത്തുകയും ചെയ്യും. ഇങ്ങനെ പടിപടിയായി മുന്നോട്ട് നീങ്ങി നീങ്ങി തുരങ്ക നിര്‍മാണം പൂര്‍ത്തിയാക്കുന്നു.

  കാന്‍ഡര്‍ നദിക്കു താഴെ ലോട്ച്ബര്‍ഗ് തുരങ്കത്തിന്റെ നിര്‍മാണം 1908-ല്‍ തുടങ്ങിയപ്പോള്‍ത്തന്നെ തടസ്സപ്പെട്ടു. ഉറപ്പുള്ള അടിത്തട്ടാണെന്നും തുരങ്കം നിര്‍മിക്കുന്നതിനു കുഴപ്പമില്ലെന്നും ശാസ്ത്രജ്ഞന്മാര്‍ പറഞ്ഞതിനെതുടര്‍ന്ന് പണികള്‍ ആരംഭിച്ചത്. എന്നാല്‍ തുരങ്കത്തിന്‍റെ തുടക്കത്തില്‍തന്നെ മേല്‍ത്തട്ട് ഇടിഞ്ഞു വീണു. നിര്‍മിച്ച തുരങ്കഭാഗം മണ്ണിനും വെള്ളത്തിനും അടിയിലായി. പണിചെയ്തുകൊണ്ടിരുന്ന 25 പേര്‍ കൊല്ലപ്പെട്ടു. തുരങ്കത്തിന്റെ ഗതി മാറ്റി പുതിയ സംവിധാനങ്ങളോടാണ് പിന്നീട് നിര്‍മാണം പൂര്‍ത്തിയാക്കിയത്.