നീർത്തിപ്പലി
വെർബിനേസി (Verbenaceae) കുടുംബത്തിൽപ്പെടുന്ന ഔഷധസസ്യമാണ് നീർതിപ്പലി അഥവാ ജലതിപ്പലി. ശാസ്ത്രനാമം ഫില നോഡിഫ്ലോറ (Phyla nodiflora), ലിപ്പിയ നോഡിഫ്ളോറ (Lippa nodiflora) എന്നും അറിയപ്പെടുന്ന നീർത്തിപ്പലി സംസ്കൃതത്തിൽ ജലപിപ്പലി, ശാരദീ, മത്സ്യഗന്ധാ, ബഹുശിഖാ എന്നീ പേരുകളിൽ അറിയപ്പെടുന്നു. ഈർപ്പമുള്ള പ്രദേശങ്ങളിൽ വളരുന്നതിനാലാണ് ഈ സസ്യത്തിന് നീർത്തിപ്പലി എന്ന പേര് ലഭിച്ചത്. ഇതിന്റെ ഫലങ്ങൾക്ക് തിപ്പലിയുടെ ഫലത്തിന്റെ ആകൃതിയും രസവുമാണ്.