Encyclopedia

തുംഗഭദ്ര

ദക്ഷിണേന്ത്യയിലെ ഒരു പുണ്യനദിയാണ് തുംഗഭദ്ര. കർണാടകയിലൂടെയും ആന്ധ്രാപ്രദേശിന്റെ ഒരു ഭാഗത്തുകൂടെയും ഒഴുകുന്നു. കൃഷ്ണ നദിയുടെ പ്രധാന പോഷകനദിയാണ് തുംഗഭദ്ര. രാമായണത്തിൽ പമ്പ എന്ന പേരിൽ പരാമർശിക്കപ്പെടുന്ന നദി തുംഗഭദ്രയാണ്. ഇപ്പോൾ കേരളത്തിലെ ഒരു നദിയാണ് പമ്പ എന്ന പേരിൽ അറിയപ്പെടുന്നത്.

പ്രയാണം

കർണാടക സംസ്ഥാനത്തിലാണ് തുഗഭദ്രയുടെ ഉദ്ഭവസ്ഥാനം. പശ്ചിമഘട്ടത്തിന്റെ കിഴക്കൻ ചെരുവിലൂടെ ഒഴുകിയെത്തുന്ന തുംഗ, ഭദ്ര എന്നീ നദികളുടെ സം‌യോജനം മൂലമാണ് ഈ നദി രൂപംകൊള്ളുന്നത്. ആന്ധ്രാപ്രദേശിൽ‌വച്ച് തുംഗഭദ്ര കൃഷണാ നദിയിൽ ലയിക്കുന്നു.

തുംഗഭദ്ര നദീതടപദ്ധതി

ഒരു വിവിധോദ്ദേശ്യ നദീതട പദ്ധതിയാണ് തുഗഭദ്ര നദീതടപദ്ധതി. കർണാടകയിലെ ഹോസ്പറ്റ് ജില്ലയിലാണ് അണക്കെട്ട് സ്ഥിതിചെയ്യുന്നത്. കർണാടക, ആന്ധ്രാപ്രദേശ് എന്നിവയാണ് ഈ അണക്കെട്ടിന്റെ ഗുണഭോക്തൃ സംസ്ഥാനങ്ങൾ.