ചൂര
ചൂര (ആംഗലേയം: tuna) എന്നത് thunnus എന്ന ജെനുസ്സിൽ പെട്ട എട്ടോളം വർഗ്ഗങ്ങൾക്ക് പൊതുവേ പറയുന്ന പേരാണ്. ഇവയ്ക്കു പുറമേ Scombridae കുടുംബത്തിലെ മറ്റു ചില മത്സ്യങ്ങളെയും ചൂര എന്നു വിളിക്കുന്നു. (പട്ടിക കാണുക). മലങ്കര-മലബാർ പ്രദേശങ്ങളിൽ സൂത, കുടുത, കേര, കുടുക്ക, വെള്ള കേര എന്നും ഇവ അറിയപെടുന്നു.
ആകൃതി, ആഹാരം, ആവാസം
ചൂരവർഗ്ഗത്തിൽ ഭൂരിഭാഗവും ഉഷ്ണമേഖലാ സമുദ്രങ്ങളിലാണ് വസിക്കുന്നത്, എന്നാലും ശീതസമുദ്രത്തിലും ചില ചൂരകൾ ആവസിക്കുന്നുണ്ട്. പല വലിപ്പത്തിലുള്ള ചൂരകളുണ്ട്. ഏറ്റവും വലിയ ഇനം പസിഫിക്ക് ബ്ലൂഫിൻ ട്യൂണയാണ് ഇവയ്ക്ക് നാലുമീറ്റർ വരെ നീളവും എണ്ണൂറു കിലോഗ്രാം വരെ തൂക്കവും ഉണ്ടാകും . മഹാഭൂരിപക്ഷം മത്സ്യങ്ങളെയും പോലെ ചൂരയും ചെകിള വഴിയാണ് ശ്വസിക്കുന്നത്. എന്നാൽ ഭൂരിപക്ഷം മത്സ്യങ്ങളെയും പോലെ ഇവയ്ക്ക് ചെകിളയ്ക്കുമേലേക്ക് വെള്ളം പമ്പ് ചെയ്യാനുള്ള കഴിവ് ഇല്ലാത്തതിനാൽ ഇവ ശ്വസിക്കാൻ വേണ്ടി സദാ നീന്തിക്കൊണ്ടേയിരിക്കണം .
മാംസഭോജിയായ ചൂരയുടെ മുഖ്യ ആഹാരം ചെറിയ മത്സ്യങ്ങൾ, ചെമ്മീൻ, ചെറിയ കടൽ ജീവികൾ എന്നിവയാണ്. വിവിയയിനം ചൂരകളുടെ ആയുർ ദൈർഘ്യവും പലതാണ്. അഞ്ചു മുതൽ പന്ത്രണ്ട് വർഷം വരെ ചൂരകൾ ജീവിക്കും.