നാടന്‍ പായസം ഉണ്ടാക്കുന്ന വിധം?
വീട്ടിലുള്ള നാടന്‍ സാധനങ്ങള്‍ കൊണ്ട് ഒരു കിടിലന്‍ പായസം……
പാകം ചെയ്യുന്ന വിധം
പയര്‍ പരിപ്പ് കഴുകി 2 തേങ്ങയുടെ പാലില്‍ വേവിക്കുക.ശര്‍ക്കര ഒരു പാത്രത്തില്‍ ഇട്ടു പാവുകാച്ചി അരിച്ചു എടുത്തു പയര്‍ കുറുകി വരുമ്പോള്‍ അണ്ടിപ്പരിപ്പും ഉണക്ക മുന്തിരിയും നിലക്കടലയും ഉണക്കതേങ്ങ ചെറുതായി അരിഞ്ഞതും പൊടിച്ച ഏലയ്ക്കയും ചേര്‍ത്തിളക്കി വാങ്ങുക ചൂടാറുമ്പോള്‍ ഉപയോഗിക്കാം.
ചേരുവകള്‍
- ചെറുപയര്‍ – 2 നാഴി
- തേങ്ങ – 2 എണ്ണം
- ശര്‍ക്കര – ഒരു കിലോ
- അണ്ടിപ്പരിപ്പ് ,ഉണക്കമുന്തിരി -200 ഗ്രാം
- നിലക്കടല -കാല്‍ കപ്പ്
- ഏലയ്ക്ക -20 എണ്ണം
- തേങ്ങാപ്പൂള് – 4 സ്പൂണ്‍ (ചെറുതായി അരിഞ്ഞത്)