CookingCurry RecipesEncyclopedia

കപ്പച്ചുരളും കടലപ്പരിപ്പു കറിയും,തൈര് പച്ചടിയും

പാകം ചെയ്യുന്ന വിധം
കപ്പ ചെറിയ കഷ്ണങ്ങളായി കൊത്തിയരിഞ്ഞു കഴുകി ഒരു പാത്രത്തിലിട്ട് വെള്ളമൊഴിച്ച് വേവിച്ചെടുക്കുക.തേങ്ങാ ചുരണ്ടി പാല്‍ പിഴിഞ്ഞു വയ്ക്കണം.ഇഞ്ചി ചെറുതായി മുറിച്ചു വയ്ക്കുക.
വേവിച്ചു വച്ചിരിക്കുന്ന കപ്പ ഉപ്പു ചേര്‍ത്ത് കൂട്ടിയിണക്കി കട്ടിയായ പാകത്തില്‍ വയ്ക്കുക.തേങ്ങ ചിരകിയെടുത്ത് പച്ച മുളക്, ഇഞ്ചി, പുളി, ഉപ്പ് , ചേര്‍ത്ത് ചമ്മന്തിയ്ക്കരയ്ക്കും പോലെ അരച്ച് പഞ്ചസാര ചേര്‍ത്ത് യോജിപ്പിക്കുക.വേവിച്ച് ഉടച്ചു വച്ചിരിക്കുന്ന കപ്പ ഉള്ളം കയ്യില്‍ വച്ച് ചെറുനാരങ്ങ വലിപ്പത്തില്‍ ഉരുട്ടിയ ശേഷം പരത്തണം. അരച്ചു വച്ചിരിക്കുന്ന ചമ്മന്തി അല്പം എടുത്ത് നടുക്ക് വച്ചു പൊതിഞ്ഞ് ഗുലാബ് ജാമിന്റെ രൂപത്തില്‍ ആക്കി എടുക്കുക.അമേരിക്കന്‍ മാവ് വെള്ളത്തില്‍ കലക്കി ഓരോ ചുരുളും മാവില്‍ മുക്കി തിളച്ച വെളിച്ചെണ്ണയില്‍ ഒരു പോലെ വറുത്ത് കോരി ഉപയോഗിക്കാം.

വേണ്ട സാധനങ്ങള്‍
കപ്പ – ഒരു കിലോ
തേങ്ങ – ഒരു മുറി
പച്ച മുളക് – 16
വറ്റിച്ച ഉപ്പ് – പാകത്തിന്
ഇഞ്ചി – 2 ചെറിയ കഷ്ണം
പുളി – 2 ചെറിയ ഉരുള
ഉപ്പ് – പാകത്തിന്
പഞ്ചസാര – 4 നുള്ള്
അമേരിക്കന്‍ മാവ് – 4 വലിയ സ്പൂണ്‍
വെള്ളം – ആവശ്യത്തിന്