ടൊവിനോ തോമസ്
ഒരു മലയാളം ചലച്ചിത്ര അഭിനേതാവും മോഡലുമാണ് ടൊവിനോ തോമസ്. അരുൺ റുഷ്ദി സംവിധാനം ചെയ്ത ഷോർട്ട് ഫിലിം ഗ്രിസയിലിയിൽ ആണ് ഇദ്ദേഹം ആദ്യം അഭിനയിച്ചത്. 2012-ൽ സജീവൻ അന്തിക്കാട് സംവിധാനം ചെയ്ത പ്രഭുവിന്റെ മക്കൾ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര അഭിനയ രംഗത്തേക്ക് വന്നു.
ജീവിതരേഖ
അഡ്വ.ഇല്ലിക്കൽ തോമസിന്റെയും ഷീല തോമസിന്റെയും ഇളയ മകനായി ഇരിങ്ങാലക്കുടയിൽ ജനിച്ചു. സഹോദരങ്ങളായ ടിങ്‌സ്റ്റനും ധന്യയും കരിയറിൽ പ്രചോദനമായി. പ്രാഥമിക വിദ്യാഭ്യാസം ഇരിങ്ങാലക്കുട ഡോൺ ബോസ്കോ വിദ്യാലയത്തിലും, സെക്കൻഡറി (പ്ലസ് ടു) വിദ്യാഭ്യാസം ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലിലും, ബിരുദ പഠനം തമിഴ്‌നാടു കോളേജ് ഓഫ് എഞ്ചിനീയറിംഗ് കോയമ്പത്തൂരിലും ആയിരുന്നു.