EncyclopediaWild Life

ടൂറിസ്റ്റുകള്‍ക്ക് പ്രിയപ്പെട്ട ക്വോക്കോ!

റോട്ടണസ്റ്റ് ദ്വീപിലെത്തുന്ന വിനോദസഞ്ചാരികളുടെ ഏറ്റവും വലിയ ആകര്‍ഷണമാണ് അവിടുത്തെ ക്വോക്കോ സഞ്ചിമൃഗങ്ങള്‍. ദ്വീപിലെങ്ങും അവ ഇഷ്ടം പോലെ ഓടി നടക്കും. വിനോദസഞ്ചാരികള്‍ അവയെ കൈയിലെടുത്ത് ഓമനിക്കുകയും തിന്നാന്‍ എന്തെങ്കിലുമൊക്കെ കൊടുക്കുകയു൦ ചെയ്യും. ഇതൊക്കെ അവയ്ക്ക് വലിയ ഇഷ്ടമാണെങ്കിലും ഈ ഭക്ഷണം ചിലപ്പോള്‍ അവയുടെ ദഹനസംവിധാനത്തെ തകരാറിലാക്കാറുണ്ട്.
ഓസ്ട്രേലിയയ്ക്ക്ടുത്ത രണ്ടു ദ്വീപുകളിലെ ക്വോക്കോകള്‍ കാണപ്പെടുന്നു. മരങ്ങള്‍ തിങ്ങി വളരുന്ന കാടുകളിലും നദീതീരങ്ങളിലുമൊക്കെ ഇക്കൂട്ടര്‍ കൂടുതലായി കാണപ്പെടുന്നു. വാലബികളുടെ കൂട്ടത്തിലെ കുഞ്ഞന്‍മാരാണ് ക്വോക്കോകള്‍.ഉടലിനു 40 മുതല്‍ 54 സെന്റിമീറ്റര്‍ വരെ നീളം കാണും. വാലിനു 35 സെന്റിമീറ്ററും. 5 കിലോഗ്രാം വരെ ഭാരവും ഇക്കൂട്ടര്‍ക്കുണ്ടാകും, ഉടലിനു ഇരുണ്ട ആകൃതിയാണ്, തവിട്ടു നിറത്തിലുള്ള രോമങ്ങളാണ് ശരീരം മുഴുവന്‍, എന്നാല്‍ മുഖത്തും കഴുത്തിലും ചുവപ്പ് നിറം കലര്‍ന്നിരിക്കും. പകല്‍ ചെടിപ്പടര്‍പ്പുകളില്‍ വിശ്രമിക്കുന്ന ഇക്കൂട്ടര്‍ രാത്രി ഇര തേടി പുറത്തിറങ്ങും, ഇലകളും പുല്ലും പഴങ്ങളുമാണ് ക്വോക്കോകളുടെ ഭക്ഷണം.
ചെറിയ കുടുംബങ്ങള്‍ ഉള്‍പ്പെടുന്ന വലിയ സംഘങ്ങളായാണ് ഒരു പ്രദേശത്ത് അവ കഴിയുക.ഇത്തരം ഒരു സംഘത്തിനു അതിര്‍ത്തിയും അവ നിര്‍ണയിക്കും. പെണ്‍ ക്വോക്കോ ഒരു പ്രാവശ്യം ഒരു കുഞ്ഞിനാണ് ജന്മo നല്‍കുക. അമ്മയുടെ സഞ്ചിയിലെത്തുന്ന അവ അവിടെ ആറുമാസം വരെ പാല്‍കുടിച്ചു വളരുന്നു.