ചന്ദനവേമ്പ്
ഇന്ത്യയിലെ നിത്യഹരിത വനങ്ങളിൽ അപൂർവമായി കാണപ്പെടുന്ന ഇലകൊഴിയും വൃക്ഷമാണ് ചന്ദനവേമ്പ്. 28 മീറ്ററോളം പൊക്കം വയ്ക്കുന്ന ഈ മരത്തിന്റെ (ശാസ്ത്രീയനാമം: Toona ciliata) എന്നാണ്. ഇന്ത്യൻ മഹാഗണിയെന്നും അറിയപ്പെടുന്ന ഈ മരം മതഗിരി വേമ്പ്, തുണീമരം എന്നും ഇംഗ്ലീഷിൽ ടൂണ എന്നും അറിയപ്പെടുന്നു. ഓസ്ട്രേലിയ, ചൈന, മലേഷ്യ എന്നിവിടങ്ങളിലാണ് ഇവ സാധാരണമായി കാണപ്പെടുന്നത്. ഇതിന്റെ തടിക്കു ചുവപ്പു നിറമാണ്. തെക്കു-കിഴക്കേഷ്യൻ രാജ്യങ്ങളിൽ ഇലകൾ ഭക്ഷണമായി ഉപയോഗിക്കാറുണ്ട്. ഇലകൾ നല്ല കാലിത്തീറ്റയാണ്. പൂക്കൾ തേൻ ഉൽപ്പാദനത്തിൽ പ്രാധാന്യമുള്ളതാണ്. കാറ്റിനെ തടയാനും അലങ്കാരവൃക്ഷമായും വനപുനരുദ്ഭവത്തിനും ഉപയോഗിക്കാറുണ്ട്.