സമയം വില്പനയ്ക്ക്
ഇംഗ്ലണ്ടിലെ ജോണ്‍ ബെല്വില്ലി എന്നയാള്‍ 1836-ല്‍ ഒരു പുതിയ ജോലി തുടങ്ങി.കൃത്യസമയം അറിയേണ്ടവര്‍ക്കായി ഗ്രെനിച്ച് സമയം എത്തിക്കുക.
ഗ്രെനിച്ച് നക്ഷത്രബംഗ്ലാവിലെ മുന്‍ജോലിക്കാരനായ ജോണിന്റെ കക്ഷികള്‍ ഏറെയും വാച്ച് നിര്മിതാക്കളായിരുന്നു. കൃത്യസമയം അറിയിക്കാനായി ജോണ്‍ ഉപയോഗിച്ചത് ഒരു പോക്കറ്റ് ക്രോണോമീറ്റര്‍ ആയിരുന്നു.എല്ലാ ദിവസവും രാവിലെ ജോണ്‍ ഗ്രെനിച്ച് നക്ഷത്രബംഗ്ലാവില്‍ പോകും. അവിടുത്തെ സമയം അനുസരിച്ച് തന്റെ ക്രോണോമീറ്റര്‍ കൃത്യമാക്കും. ഉച്ചയ്ക്ക് ശേഷം ഈ സമയം കക്ഷിള്‍ക്ക് വില്‍ക്കും. ഇതായിരുന്നു ജോണിന്റെ ജോലി.അക്കാലത്ത് ജോണിന്റെ സമയം വാങ്ങാന്‍ 200-ലധികം പേരുണ്ടായിരുന്നത്രേ!
1856-ല്‍ ജോണ്‍ മരിച്ചു. തുടര്‍ന്ന് സമയക്കച്ചവടം ഭാര്യ മറിയ ഏറ്റെടുത്തു. 1892-ല്‍ അവര്‍ മകള്‍ റൂത്തിന് ബിസിനസ് കൈമാറി.
റൂത്ത് എല്ലാ ദിവസവും രാവിലെ ഒമ്പത് മണിക്ക് ഗ്രെനിച്ച് നക്ഷത്രബംഗ്ലാവില്പോകും. അവിടെ നിന്നും ക്രോണോമീറ്ററില് കൃത്യസമയം രേഖപ്പെടുത്തി നഗരത്തിലേക്ക് മടങ്ങും, ഇവര്‍ ഗ്രെനിച്ച് ടൈം ലേഡി എന്നാണ് അറിയപ്പെട്ടിരുന്നത്.