തുട്മസ് മൂന്നാമന്‍
പുരാതന ഈജിപ്തിലെ ഏറ്റവും ശക്തനായ പോരാളിയും ഏറ്റവും നീതിമാനായ ഭരണാധികാരിയുമായിരുന്നു തുട്മസ് മൂന്നാമന്‍. യുദ്ധവീരനായ ഇദ്ദേഹം ഈജിപ്തിനെ ഒരു വന്‍ശക്തിയാക്കി മാറ്റി.
പിതാവ് തുട്മസ് രണ്ടാമന്‍റെ മരണത്തെ തുടര്‍ന്നു കുട്ടിക്കാലത്തു തന്നെ ഇദ്ദേഹം ഫറോവ ആയി, എന്നാല്‍ ഭരണം നടത്തിയത് വളര്‍ത്തമ്മ ഹറ്റ്ഷെപൂട്ട് രാജ്ഞിയായിരുന്നു. അവരുടെ മരണശേഷമാണ് അധികാരം തുട്മസ് മൂന്നാമന്‍റെ കൈയിലെത്തിയത്.
ഭരണത്തിന്‍റെ ആദ്യവര്‍ഷങ്ങള്‍ തുട്മസ് മൂന്നാമന് പോരാട്ടങ്ങളുടെതായിരുന്നു. ആദ്യ പടനീക്കം സിറിയയിലേക്ക്,തുടര്‍ന്ന് പാലസ്തീനിലേക്ക്.ഇവിടങ്ങളില്‍ ഈജിപ്തിന്റെ മേല്‍ക്കോയ്മയ്ക്ക് എതിരെ പൊട്ടിപ്പുറപ്പെട്ട കലാപങ്ങള്‍ അടിച്ചമര്‍ത്തുകയായിരുന്നു ലക്‌ഷ്യം.ഇതില്‍ അദ്ദേഹം വിജയിച്ചു.സൈനിക മുന്നേറ്റങ്ങള്‍ പിന്നെയും തുടര്‍ന്നുകൊണ്ടിരുന്നു. മൂന്നു പതിറ്റാണ്ടുകൊണ്ട് നൈല്‍ നദിതീരത്തെ 350 ഓളം നഗരങ്ങള്‍ ഇദ്ദേഹം പിടിച്ചടക്കി.അളവറ്റ സമ്പത്തും കൈക്കലാക്കി. പിന്നീടുള്ള ഭരണക്കാലത്ത് ജനക്ഷേമത്തിനായി ധാരാളം പദ്ധതികള്‍ തുട്മസ് മൂന്നാമന്‍ നടപ്പാക്കി.