EncyclopediaHistory

സ്പെയിന്‍ എന്ന അത്താണി

അക്കാലത്ത് പോര്‍ച്ചുഗലിനേക്കാള്‍ വലുതും ശക്തവുമായ രാഷ്ട്രമായിരുന്നു സ്പെയിന്‍. അറ്റ്‌ലാന്റിക് സമുദ്രത്തിലെ പര്യവേഷണങ്ങളെക്കാള്‍ തെക്കന്‍ സ്പെയിനിന്റെ വലിയൊരു ഭാഗം കീഴടക്കിയ ആഫ്രിക്കന്‍ വംശജരായ മൂറുകളില്‍നിന്നും രാജ്യത്തെ മോചിപ്പിക്കുന്നതിലായിരുന്നു അവരുടെ ശ്രദ്ധ. കൊളംബസ് എത്തുന്ന സമയത്ത് സ്പെയിന്‍ ഭരിച്ചിരുന്നത് ഫെര്‍ഡിനന്റ് രാജാവും ഇസബെല്ല രാന്ജിയുമാണ്.
കൊളംബസ് തന്റെ അഞ്ചു വയസ്സുള്ള പുത്രന്‍ ഡീഗോയോടൊപ്പം 1485 ല്‍ സ്പെയിനിലെത്തി. തെക്കന്‍ സ്പെയിനിലെ ഒരു ക്രൈസ്തവാശ്രമത്തിലാണ് അവര്‍ എത്തിച്ചേര്‍ന്നത്. അവിടുത്തെ അന്തേവാസികളില്‍ ഒരാള്‍ പേരുകേട്ട ജ്യോതിശാസ്ത്രജ്ഞനും സര്‍വോപരി ഇസബെല്ല രാജ്ഞിയുടെ ഉപദേശകനുമായിരുന്നു. അദ്ദേഹം വഴി കൊളംബസ് കപ്പലുടമയായ ഒരു സ്പാനിഷ്‌ പ്രഭുവിനെ പരിചയപ്പെട്ടു. സ്പെയിനിലെ രാജകുടുംബവുമായി അടുപ്പമുണ്ടായിരുന്ന അദ്ദേഹം കൊളംബസിന്റെ യാത്രാപദ്ധതികളെ കുറിച്ച് രാജ്ഞിയോട് പറഞ്ഞു.
1486ല്‍ ഇസബെല്ല രാജ്ഞി കൊളംബസിനെ കൊട്ടാരത്തിലേക്ക് വിളിപ്പിച്ചു. യാത്രാപരിപാടികള്‍ വിശദമായി കേട്ട രാജ്ഞിക്ക് താല്പര്യം തോന്നുകയും അതേക്കുറിച്ച് പഠിക്കാന്‍ ഒരു വിദഗ്ദസമിതിയെ നിയോഗിക്കുകയും ചെയ്തു.എന്നാല്‍ ഇക്കാര്യത്തില്‍ പിന്നീട് കാര്യമായ പുരോഗതിയൊന്നുമുണ്ടായില്ല നീണ്ട ആറുവര്‍ഷം കൊളംബസ് ക്ഷമയോടെ കാത്തിരുന്നു. ഇതിനിടെ രണ്ടുവട്ടം വിദഗ്ദസമിതി ആ പദ്ധതി തള്ളിക്കളഞ്ഞു.
അതിന് ഒരു കാരണം കൂടിയുണ്ട് വിദേശശക്തികളെ തോല്‍പ്പിച്ച് രാജ്യത്തെ ഒന്നിപ്പിക്കാനുള്ള യുദ്ധം നടത്തിവരികയായിരുന്നു സ്പെയിന്‍ അക്കാലമത്രയും അതിനിടെ നീണ്ട സമുദ്രയാത്രയ്ക്ക് വേണ്ട പണം മുടക്കാന്‍ അവര്‍ക്ക് പ്രയാസമായിരുന്നു. 1492 ല്‍ മൂറുകളെ തോല്‍പ്പിച്ച് സ്പെയിന്‍ പൂര്‍ണമായും സ്വതന്ത്രമായി. അതോടെ രാജ്ഞിയുടെ ശ്രദ്ധ വീണ്ടും കൊളംബസിന്റെ പദ്ധതിയിലേക്ക് തിരിഞ്ഞു. അവര്‍ ആ പദ്ധതിലേക്ക് തിരിഞ്ഞു. അവര്‍ ആ പദ്ധതിക്ക് അംഗീകാരം നല്‍കി.
അങ്ങനെ 1492 സ്പാനിഷ്‌ ചരിത്രത്തിലെ സുപ്രധാനമായ വര്‍ഷങ്ങളിലൊന്നായി.