ഈ മനോഹര പ്രകൃതി
ലോകത്തിലെ അതിമനോഹരമായ രാജ്യങ്ങളിലൊന്നാണ് നോര്‍വേ. ഉത്തരധ്രുവത്തോടു ചേര്‍ന്നുകിടക്കുന്നതിനാല്‍ ശീതകാലാവസ്ഥയാണ്, പക്ഷേ അതിശൈത്യം കുറവാണ്. അറ്റ്ലാന്റിക് സമുദ്രത്തിലെ ചില ഉഷ്ണജലപ്രവാഹങ്ങള്‍ ശൈത്യത്തെ കുറെയൊക്കെ നിയന്ത്രിക്കുന്നു. എങ്കിലും പടിഞ്ഞാറ് ഭാഗത്തെ അപേക്ഷിച്ച് കിഴക്ക് ഭാഗത്താണ് കൂടുതല്‍ നല്ല കാലാവസ്ഥ.പടിഞ്ഞാറന്‍ നോര്‍വേയില്‍ താരതമ്യേന ചൂടുള്ള കാലാവസ്ഥയാണ്.കിഴക്കു ഭാഗത്ത് ശൈത്യവും ചൂടും ഇടകലര്‍ന്ന കലാവസ്ഥയാണ്.ആകെ ഭൂമിയുടെ പകുതിയും വനങ്ങളാണ്.ഇതാണ് നോര്‍വയെ മനോഹരമാക്കുന്ന മറ്റൊന്ന്. അപൂര്‍വ ഇനത്തിലുള്ള പക്ഷികളും മൃഗങ്ങളും ഈ വനങ്ങളിലുണ്ട്. പൈന്‍, സ്പ്രൂസ്,ബിര്ച്ച് എന്നിവയാണ് വനങ്ങളില്‍ പ്രധാനമായി കാണുന്ന മരങ്ങള്‍ .ഈ വനങ്ങളെ ആശ്രയിച്ചാണ് നോര്‍വേയിലെ ഒരു പ്രധാന വ്യവസായo നിലനില്‍ക്കുന്നത്.തടി വ്യവസായം, മത്സ്യബന്ധനം പോലെ നോര്‍വേയുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നു. എങ്കിലും വന്‍തോതിലുള്ള വന നശീകരണo നോര്‍വേയിലെ തടിവ്യവസായത്തെയും ബാധിച്ചുതുടങ്ങിയിട്ടുണ്ട്. പല അപൂര്‍വ്വ ജന്തുഇനങ്ങളും മരങ്ങളും നോര്‍വീജിയന്‍ കാടുകളില്‍ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കയാണ്.അതുകൊണ്ട്തന്നെ മിക്ക വനങ്ങളും നാഷ്ണല്‍ പാര്‍ക്കുകളായി പ്രഖ്യാപിച്ചു കഴിഞ്ഞു.