CountryEncyclopediaHistoryNorth Korea

ലോകം ഉറ്റുനോക്കുന്ന ഉത്തര കൊറിയ

കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളായ ഉത്തരകൊറിയയും ദക്ഷിണ കൊറിയയും നമ്മള്‍ ഇന്ത്യക്കാര്‍ക്ക് അത്രകണ്ട് പരിചിതമോന്നുമല്ല. എന്നാല്‍ കൊറിയക്കാര്‍ ഉണ്ടാക്കുന്ന പല ഉല്പന്നങ്ങളും നിത്യേന ഉപയോഗിക്കുന്ന ധാരാളം പേര്‍ നമ്മുടെ നാട്ടില്‍ ഉണ്ട്.കാറുകള്‍ തൊട്ട് മൊബൈല്‍ ഫോണ്‍ വരെ നീണ്ടതാണ് ദക്ഷിണ കൊറിയന്‍ ഉത്പന്നങ്ങളുടെ നിര.
നമ്മുടെ തമിഴ്നാടിന്റെ വലുപ്പം പോലുമില്ല ഉത്തരകൊറിയയ്ക്ക് പക്ഷേ ആണവഭീഷണി മുഴക്കി ഇന്ന് ഈ രാജ്യം ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തുന്നു ഉത്തര കൊറിയയെക്കുറിച്ച് അധികവും പുറത്തുവരുന്നതാകട്ടെ പേടിപ്പിക്കുന്ന വാര്‍ത്തകളും.
2016-ല്‍ ഉത്തരകൊറിയ സന്ദര്‍ശിച്ച ഓട്ടോ വാമ്പിയര്‍ എന്നാ അമേരിക്കന്‍ വിദ്യാര്‍ത്ഥിയെ അവിടുത്തെ സര്‍ക്കാര്‍ 15 വര്‍ഷത്തെ തടവ്‌ശിക്ഷയ്ക്ക് വിധിച്ചു.ഉത്തര കൊറിയന്‍ സര്‍ക്കാരിനെ അനുകൂലിക്കുന്ന ഒരു പോസ്റ്റര്‍ മോഷ്ടിച്ചതായിരുന്നത്രെ അദ്ദേഹം ചെയ്ത കുറ്റം ഏറെ സമ്മര്‍ദ്ദങ്ങള്‍ക്കു ശേഷം തിരിച്ചയച്ചെങ്കിലും പരുക്കുകളെറ്റ വാമ്പിയര്‍ അന്തരിച്ചു. ഉത്തര കൊറിയന്‍ നേതാവ് കിം ജോങ്ങ് ഉന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ട് ട്രoപും നടത്തുന്ന വാക്ക്പോര് പലപ്പോഴും യുദ്ധം പൊട്ടിപുറപ്പെടാന്‍ പോകുന്നു എന്ന മട്ടിലാണ്.മാരകമായ ആണവായുധങ്ങള്‍ കൈവശമുള്ള ഉത്തരകൊറിയയും അമേരിക്കയും പരസ്പരം മുഴക്കുന്ന ആണവയുദ്ധഭീഷണികള്‍ സമീപ രാഷ്ട്രങ്ങളെയും ഭീതിയിലാഴ്ത്തുന്നു. പട്ടിണിയും ക്ഷാമവും കാരണo ആയിരങ്ങള്‍ മരിച്ചുവീഴുമ്പോഴും ആയുധപരീക്ഷണത്തിന് പണം ചെലവഴിക്കുകയാണ് കിം ജോണ്‍ ഉന്നിന്റെ ഭരണകൂടം എന്ന ആക്ഷേപവും ഉത്തര കൊറിയ ഇന്ന് നേരിടുന്നു.