വൈക്കിങ്ങുകള്‍
സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ വൈക്കിങ്ങുകള്‍ക്ക് സുപ്രധാനമായ സ്ഥാനമായിരുന്നു ഉണ്ടായിരുന്നത്. വൈക്കിങ്ങ് യുഗം അവരുടെ ചരിത്രത്തിന്‍റെ ഭാഗമാണ്. ഒരു കാലത്ത് സ്കാന്‍ഡി നേവിയന്‍ രാജ്യങ്ങളുടെ സമ്പദ്ഘടന നിര്‍ണയിച്ചത് വൈക്കിങ്ങുകളായിരുന്നു.
ബി.സി 1000-ല്‍ സ്കാന്‍ഡിനേവിയയില്‍ കുടിയേറിപ്പാര്‍ത്തവരാണ് നോര്‍ വര്‍ഗക്കാര്‍.ജര്‍മ്മന്‍വംശജരാണ് ഇവര്‍.എ.ഡി 8-ആം നൂറ്റാണ്ടില്‍ വമ്പന്‍കപ്പലുകള്‍ ഇവര്‍ ഉണ്ടാക്കി തുടങ്ങി. കപ്പല്‍നിര്‍മ്മാണത്തില്‍ അവരെ തോല്‍പ്പിക്കാന്‍ അന്ന് ലോകത്താരും ഉണ്ടായിരുന്നില്ല.നോര്‍വര്‍ഗക്കാരില്‍ സമ്പന്നരും തൊഴിലാളികളും, അടിമകളും എല്ലാം ഉണ്ടായിരുന്നു. ചിലരാകട്ടെ ഒന്നാന്തരം നാവികരും വേനല്‍ക്കാലങ്ങളില്‍ വിദൂരദേശങ്ങളിലേക്ക് ഇവര്‍ കപ്പല്‍ ഓടിച്ചു പോകും. ഈ നാവികരാണ് വൈക്കിങ്ങുകള്‍. നോര്‍വര്‍ഗക്കാരില്‍ എല്ലാവരും വൈക്കിങ്ങുകളല്ല. പക്ഷേ, വൈക്കിങ്ങുകളെല്ലാം നോര്‍വര്‍ഗക്കാര്‍ തന്നെ.
വൈക്കിങ്ങുകള്‍ എങ്ങും സ്ഥിരവാസമാക്കുകയില്ല. അലഞ്ഞുതിരിഞ്ഞു നടക്കുന്ന സ്വഭാവംകൊണ്ടു തന്നെയാണ് വൈക്കിങ്ങുകള്‍ എന്ന പേരു കിട്ടിയത്.ഒരിടത്തും സ്ഥിരതാമസമാക്കാത്തവര്‍ എന്നാണ് വൈക്കിങ്ങ് എന്ന പദത്തിനര്‍ത്ഥം.