ഭൂട്ടാന്റെ അറിയാത്ത ചരിത്രം
ഭൂട്ടാന്റെ ആദ്യകാലചരിത്രത്തെക്കുറിച്ച് അധികമൊന്നും അറിഞ്ഞു കൂടാ. അതു സംബന്ധിച്ച് ചില രേഖകള്‍ ഉണ്ടായിരുന്നു. എന്നാല്‍ 1832 ല്‍ ടാഗോസോംഗിലുണ്ടായ വന്‍ തീപിടുത്തത്തിലും 1887 ലുണ്ടായ ഭൂകമ്പത്തിലും അവയില്‍ മിക്കതും നശിച്ചു പോയി. അതുകൊണ്ട് തന്നെ നാടോടിക്കഥകളും പുരാണങ്ങളും അപൂര്‍വ്വം ചില രേഖകളുമാണ് ഭൂട്ടാന്റെ പ്രാചീന ചരിത്രം മനസ്സിലാക്കാന്‍ ആശ്രയം.
ക്രിസ്തുവിന് 2000 വര്‍ഷം മുമ്പുണ്ടായിരുന്നവരാണ് ഭൂട്ടാന്‍കാരുടെ പൂര്‍വ്വികര്‍ എന്നാണ് വിശ്വാസം. കാലികളെ മേച്ചു നടന്നിരുന്നവരായിരുന്നു ഇവര്‍.വേനല്‍ക്കാലത്ത് ഉയര്‍ന്ന മേച്ചില്‍ സ്ഥലങ്ങളില്‍ ചെലവഴിച്ച ഇവര്‍ മഞ്ഞുകാലങ്ങളില്‍ താഴ്വരകളില്‍ അഭയം തേടിയിരുന്നത്രേ.
ഇവരുടെ ജീവിതരീതിയും മറ്റു കാര്യങ്ങളും എങ്ങനെയായിരുന്നെന്നു ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു.