സൈബീരിയന്‍ മഞ്ഞുപാളികളില്‍ മറഞ്ഞു കിടന്ന അത്ഭുതങ്ങള്‍
ഭൂമിയുടെ ചരിത്രത്തിന്‍റെ രഹസ്യങ്ങള്‍ സൂക്ഷിക്കുന്ന കലവറകളാണ് മഞ്ഞുപാളികള്‍.അതിനാല്‍ തന്നെ ശാസ്ത്രക്ന്ജര്‍ നിരന്തരമായി മഞ്ഞുപാളികളില്‍ പര്യവേഷണം നടത്താറുണ്ട്.അങ്ങനെയാണ് റഷ്യയിലെ സൈബീരിയന്‍ മഞ്ഞുപാളികളിലും അവര്‍ പഠനങ്ങള്‍ നടത്തിയത്.ലോകത്തിലെ ഏറ്റവും വലിയ രാജ്യമാണ് റഷ്യ.റഷ്യയുടെ 75 ശതമാനത്തില്‍ കൂടുതലും സൈബീരിയ എന്ന പ്രദേശമാണ്.ഏകദേശം 131ലക്ഷംസ്ക്വയര്‍ കിലോമീറ്റര്‍ വിസ്തീര്‍ണ്ണതയില്‍ വ്യാപിച്ചു കിടക്കുന്ന സൈബീരിയ ശരിക്കും ഒരു വലിയ പ്രദേശം തന്നെയാണ്.താരതമ്യേന പറഞ്ഞാല്‍’ നമ്മുടെ ഇന്ത്യയുടെ ആകെ വിസ്തീര്‍ണ്ണത ഏകദേശം 33131ലക്ഷംസ്ക്വയര്‍ കിലോമീറ്റര്‍ മാത്രമാണ്.പക്ഷെ ഇത്രയും വലിയ സ്ഥലം ആയിരുന്നിട്ടും റഷ്യയുടെ 20 ശതമാനം ജനങ്ങള്‍ മാത്രമാണ് സൈബീരിയയില്‍ ജീവിക്കുന്നത്.അതായത് കേരളം എന്ന നമ്മുടെ കുഞ്ഞു സംസ്ഥാനത്തിന്‍റെ അത്ര ജനസംഖ്യ മാത്രമാണ് സൈബീരിയയിലും ഉള്ളത്.അതിനാല്‍ തന്നെ സൈബീരിയയിലെ പല ഭാഗങ്ങളും വിജനമായിട്ടു കിടക്കുകയാണ്.ഈ പ്രദേശത്തു നിന്നും വിചിത്രമായ പല സംഭവങ്ങളും കണ്ടെത്തിയിടട്ടുണ്ട്.അതില്‍ ഒന്നാണ് പല ലക്ഷം വര്‍ഷങ്ങളായിട്ട് മഞ്ഞിന്അടിയില്‍ ഉറഞ്ഞുകിടക്കുന്ന പുരാതനകാലത്തെ ഒരു വൈറസ്.അതുപോലെ തന്നെ നിഗൂഢമായ മറ്റ് പ്രതിഭാസങ്ങളും സൈബീരിയില്‍ നിലനില്‍ക്കുന്നുണ്ട്.എന്താണ് ശാസ്തന്ജര്‍സൈബീരിയയില്നിന്ന്കണ്ടെത്തിയതെന്നും,സൈബീരിയയില്‍ മറഞ്ഞു കിടക്കുന്ന രഹസ്യങ്ങള്‍ എന്തൊക്കെയാണ് എന്നും നമ്മുക്ക് നോക്കാം
പല കാരണങ്ങളാല്‍ നമ്മെ ആകര്ഷിക്കുന്നതും അതുഭുതപ്പെടുത്തുന്നതുമായ സ്ഥലമാണ് സൈബീരിയ.റഷ്യയുടെ കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന സൈബീരിയയുടെ മനോഹരമായ ഭൂപ്രദേശങ്ങളും,കഠിനമായ തണുത്ത കാലവസ്തയുമാണ് ഏറ്റവും വലിയ പ്രത്യകതകള്‍.ഇത് ഒരു പ്രത്യക രാജ്യമായിരുന്നു എങ്കില്‍ ലോകത്തിലെ ഏറ്റവും വലിയ രാജ്യം സൈബീരിയ ആകുമായിരുന്നു.ഭൂമിയുടെ കരഭാഗത്തിന്റെ 10ശതമാനവും സൈബീരിയയാണ്.തണുത്ത് വിറയ്ക്കുന്ന സ്ഥലമയിട്ടാണ് സൈബീരിയ അറിയപ്പെടുന്നതെങ്കിലും വേനല്‍ക്കാലമാകുമ്പോള്‍ അവിടത്തെ പല പ്രദേശങ്ങളിലും വലിയ ചൂട് അനുഭവപ്പെടാറുണ്ട്.ശീതകാലത്ത് -70ഡിഗ്രിസെല്‍ഷ്യസ് വരെ താപനില കുറയും.എന്നാല്‍ വേനല്‍ക്കാലത്ത് താപനില കൂടുകയും ചില ഭാഗങ്ങളില്‍ 35ഡിഗ്രിസെല്‍ഷ്യസ് വരെ എത്തുകയും ചെയ്യാറുണ്ട്.ഏകദേശം ഒന്നേകാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തൊട്ട് മനുഷ്യര്‍ സൈബീരിയയില്‍ അതിജീവിക്കുന്നുണ്ട് എന്നാണ് നിഗമനം.പതിനായിരം വര്‍ഷകണക്കിന് മുന്‍പ് വംശനാശം സംഭവിച്ചു പോയ നിയാന്ദര്‍താല്‍സ്,ടെനിസോവന്‍ പോലെയുള്ള മനുഷ്യരുടെ പൂര്വ്വികരുടെ അസ്തികൂടങ്ങളുടെ ഭാഗങ്ങള്‍ ഇവിടെ നിന്നും പല തവണ കണ്ടെത്തിയിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും ആഴമേറിയ തടാകമായ lake baikal സ്ഥിതി ചെയ്യുന്നത് സൈബീരിയയിലാണ്.1642മീറ്റര്‍ ആഴമുണ്ട് ഈ കായലിന്.ലോകത്തിന്‍റെ 22 ശതമാനത്തോളം ഉപരിതല ശുദ്ധജലവും ഉള്ളത് ഈ’ ബൈക്കല്‍ കായലിലാണ്.മുന്നൂറില്‍ കൂടുതല്‍ നദികളാണ് ഈ കായലില്‍ നിന്നും ഉത്ഭവിക്കുന്നത്.ശീതകാലം ആകുമ്പോള്‍ ഈ കായല്‍ പൂര്‍ണമായും തണുത്തുറഞ്ഞു പോകും.റഷ്യയുടെ എഴുപത് ശതമാനത്തില്‍ കൂടുതല്‍ പ്രകൃതി സമ്പത്തുകളും വരുന്നത് സൈബീരിയയില്‍ നിന്നുമാത്രമാണ്.ഇത്രയും വലിയ സ്ഥലമായിരുന്നിട്ടും വെറും 130 സിറ്റികള്‍ മാത്രമാണ് സൈബീരിയയില്‍ ഉള്ളത്. സൈബീരിയയില്‍ പടിഞ്ഞാറൻ സൈബീരിയൻ സമതലം(west siberian plain)എന്നറിയപ്പെടുന്ന വളരെ വലിയ ഒരു സമതലപ്രദേശം ഉണ്ട്.ഏകദേശം 30ലക്ഷംസ്ക്വയര്‍ കിലോമീറ്റര്‍ വിസ്തീര്‍ണതയില്‍ ആയിട്ട് വ്യാപിച്ചുകിടക്കുന്ന പടിഞ്ഞാറൻ സൈബീരിയൻ സമതലം ആണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ സമതലപ്രദേശം.വനങ്ങളാലും ചതപ്പുനിലങ്ങളാലും നിറഞ്ഞതാണ് ഈ പ്രദേശങ്ങള്‍.എന്നാല്‍ സൈബീരിയയുടെ വടക്കു ഭാഗത്തില്‍ വലിയൊരു ശതമാനം മുഴുവന്‍ മഞ്ഞാണ്.മാത്രമല്ല സൈബീരിയയുടെ ഉപരിതലത്തില്‍ ഭൂരിഭാഗവും പെർമാഫ്രോസ്റ്റ്(PERMAFROST)ആണ്.അതായത് മഞ്ഞും മണ്ണും ഒരുമിച്ച് കൂടി ചേര്‍ന്ന് നിരന്തരമായിട്ടു ഉറഞ്ഞുകിടക്കുന്ന ഉപരിതലത്തിന്റെ ഒരു പാളിയാണ്പെർമാഫ്രോസ്റ്റ്.ചിലയിടങ്ങളില്‍ ഏതാനും ചില മീറ്റര്‍ കാട്ടി മാത്രമേ പെർമാഫ്രോസ്റ്റിനു ഉണ്ടായിരിക്കൂ.എന്നാല്‍ ചില ഭാഗങ്ങളില്‍ ഈ പെർമാഫ്രോസ്റ്റിനു ആയിരംമീറ്റര്‍ വരെ ആഴമുണ്ടായിരിക്കും.പല ലക്ഷകണക്കിനും,കോടികണക്കിനും വര്‍ഷങ്ങളുടെ സമയം കൊണ്ടായിരിക്കും ഈ പെർമാഫ്രോസ്റ്റ് രൂപം കൊള്ളുന്നത്.അതിനാല്‍ തന്നെ അത്രയും പഴക്കമുള്ള പലതും ഇതിനടിയില്‍ ഉറഞ്ഞു കിടക്കുന്നുണ്ടായിരിക്കും.
2014 ല്‍ ഫ്രാന്‍സിലെ എയിക്സ് മാർസെയിൽ(AIX MARSEIL)സര്‍വ്വകലാശാലയില്‍ നിന്നുമുള്ള ഒരു സംഘം ഗവേഷകര്‍ സൈബീരിയയുടെ പെർമാഫ്രോസ്റ്റില്‍ നിന്നും നൂറടി ആഴത്തില്‍ നിന്നുമുള്ള മഞ്ഞു പരിശേധിച്ചപ്പോള്‍ ഒരു ഞെട്ടിക്കുന്ന കാര്യം അവര്‍ കണ്ടെത്തി.ഏകദേശം മുപ്പതിനായിരം വര്‍ഷം പഴക്കമുള്ള ഒരു വൈറസ് ഇത്രയും കാലമായിട്ട് ഇത് മഞ്ഞില്‍ മരവിച്ചു കിടക്കുകയായിരുന്നു.ഒപ്പം മറ്റ് ചില സുക്ഷ്മ ജീവിലളെയും ഇതിന്‍റെ കൂടെ കണ്ടെത്തി.പിത്തോവൈറസ് സൈബീരിസം(pithovirus sibericum)എന്നാണ് അതിനു നല്‍കിയിരിക്കുന്ന പേര്.ഇത് വൈറസുകളില്‍ തന്നെ ഏറ്റവും വലിയ വര്‍ഗ്ഗങ്ങളില്‍ ഒന്നാണ്.ഈ വര്‍ഗ്ഗം വൈറസിലെ ജീവാനുള്ള ഒരു വൈറസിനെ പോലും ശാസ്ത്രക്ന്ജര്‍ക്ക് മുന്‍പ് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.എന്നാല്‍ മഞ്ഞില്‍ ഉറഞ്ഞുകിടന്ന ഈ വൈറസിന് ജീവന്‍ ഉണ്ടായിരുന്നു.ലാബില്‍ വച്ചു അവര്‍ ഈ വൈറസിനെ അമീബ എന്ന ഒരു തരം ഏകകോശ ജീവികളുടെ കോളനിയില്‍ നിക്ഷേപിച്ചു.അധികം വൈകാതെ തന്നെ അമീബകളെ എല്ലാം ഇത് നശിപ്പിക്കാന്‍ തുടങ്ങി.മാത്രമല്ല ഈ’ വൈറസ് അതിവേഗം പെരുകുകയും ചെയ്യ്തു.ലോകപ്രശസ്തമായ ഇൻഫ്ലുവൻസ പോലെയുള്ള വൈറസുകള്‍ക്ക് 20മുതല്‍100 നാനോമീറ്റര്‍ വലിപ്പം മാത്രമേ ഉന്ദായിരിക്കൂ.ഓര്‍ക്കുക നമ്മുടെ തലമുടിക്ക് പോലും ഒരുലക്ഷം നാനോമീറ്റര്‍ കട്ടിയുണ്ട്.അതുപോലെ തന്നെ ഇത്തരം വൈറസുകള്‍ക്ക് ശരാശരി 10 മുതല്‍ 100 ജീന്‍സ്(genes) വരെ ഉണ്ടായിരിക്കൂ.എന്നാല്‍ പിത്തോവൈറസിനെ പോലെയുള്ള ഭീമന്‍ വൈറസുകള്‍ക്ക് ആയിരത്തിഅഞ്ഞൂര് നാനോമീറ്റര്‍ വലിപ്പം ഉണ്ടായിരിക്കും ഒപ്പം രണ്ടായിരത്തിഅഞ്ഞൂറില്‍ കൂടുതല്‍ ജീനുകളും ഇവ വളരെ സന്കീര്ണ്ണമായ വൈറസുകള്‍ തന്നെയാണ്.പക്ഷെ ശരിക്കും ഇതിനെ നമ്മള്‍ പേടിക്കേണ്ട കാര്യം ഉണ്ടോ?ഭാഗ്യവശാല്‍ ഈ വൈറസ് മനുഷ്യരെയും മറ്റ് മൃഗങ്ങളെയും ഒന്നും തന്നെ ബാധിക്കുന്ന തരം വൈറസ് അല്ല.എന്നാല്‍ പതിനായിരം കണക്കിന് വര്‍ഷങ്ങള്‍ മഞ്ഞില്‍ ഉറഞ്ഞുകിടന്നിട്ടും ഇതിനു അതിജീവിക്കാന്‍ സാധിച്ചു എന്നത് ആശങ്ക ഉളവാക്കുന്ന കാര്യമാണ്.
എന്തെന്നാല്‍ ആഗോളതാപനം കാരണം ലോകമെമ്പാടുമുള്ള മഞ്ഞുപാളികള്‍ എല്ലാം വളരെ വേഗതയില്‍ ഉരുകികൊണ്ടിരിക്കുകയാണ്.അതിനാല്‍ തന്നെ ഒരു പക്ഷെ മനുഷ്യനെ ബാധിക്കാന്‍ കഴിയുന്ന മറ്റ് ഏതെങ്കിലും വൈറസുകള്‍ മണ്ണിനടിയില്‍ ഇതുപോലെ ഉറഞ്ഞുകിടക്കുന്നുണ്ടെങ്കില്‍ മഞ്ഞു ഉരുകുന്നതിലൂടെ അവ പുറത്തുവരാന്‍ സാധ്യതയുണ്ട്.അത്തരം ഒരു കാര്യം 2016ല്‍ സംഭവിക്കുകയും ചെയ്യ്തിട്ടുണ്ട്.അന്ന് സൈബീരിയയുടെ വടക്ക് ഭാഗത്തുള്ള യെമലോ എന്ന പ്രദേശത്തില്‍ ആന്ത്രാക്സ് എന്ന രോഗം പടര്‍ന്നുപിടിക്കാന്‍ തുടങ്ങി.പെട്ടന്നുണ്ടായ കുറച്ചു ദിവസത്തെ കാലാവസ്ഥവ്യതിയാനം കാരണം ഈ പ്രദേശത്തിലെ താപനില 35ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുകയും വലിയ തോതില്‍ മഞ്ഞ് ഉരുകുകയും ചെയ്യ്തു.അപ്പോള്‍ പണ്ട് ആന്ത്രാക്സ് പിടിപെട്ട് മരിച്ച മാനിന്റെ ശരീരഭാഗങ്ങള്‍ പുറത്തു വന്നു.അതില്‍ നിന്നുമാണ് ആന്ത്രാക്സ് അന്ന് വ്യാപിക്കാന്‍ തുടങ്ങിയത്.ഏകദേശം രണ്ടായിരത്തിഅഞ്ഞൂര് മൃഗങ്ങളാണ് അന്ന് ആന്ത്രാക്സ് പിടിപെട്ട് മരിച്ചത്.ഭാഗ്യവശാല്‍ റഷ്യന്‍ സര്‍ക്കാര്‍ പെട്ടന്ന് തന്നെ വേണ്ട നടപടികള്‍ സ്വീകരിച്ചത് കൊണ്ട് അതിനെ ആ ഒരു പ്രദേശത്ത് മാത്രമായിട്ട് ഒതുക്കുകയും ആന്ത്രാക്സ് കൂടുതല്‍ പ്രദേശങ്ങളിലേക്ക് പടര്‍ന്നുപിടിക്കാതെ ഒഴിവാക്കുകയും ചെയ്യാന്‍ കഴിഞ്ഞു.പക്ഷെ ഇത്തരം സംഭവങ്ങള്‍ ഇനിയും എപ്പോള്‍ വെണമെങ്കിലും സംഭവിക്കാന്നതെയുള്ളൂ.ഇങ്ങനെ ഒരു മാരകമായ വൈറസ് പെട്ടന്ന് ലോകമെമ്പാടും വ്യാപിക്കുക എന്നത് വളരെ ഭയാനകമായ കാര്യം തന്നെയാണ്.
ലോകത്തിന്‍റെ മറ്റ് ഭാഗങ്ങളില്‍ മഞ്ഞു ഉരുകുന്നതിന്റെ രണ്ടരമടങ്ങു വേഗതയില്‍ സൈബീരിയയിലുള്ള മഞ്ഞുപാളികള്‍ ഉരുകികൊണ്ടിരിക്കുന്നു എന്നാണ് ഗവേഷകര്‍ പറയുന്നത്.കഴിഞ്ഞ മുപ്പതു വര്‍ഷത്തിനിടയില്‍ മാത്രം ഏകദേശം 2ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് വടക്കന്‍ സൈബീരിയയില്‍ കൂടിയത്.ഇത് ശരിക്കും ആശങ്കപ്പെടേണ്ട കാര്യം തന്നെയാണ്.എന്നാല്‍ ഇതിനേക്കാള്‍ വിചിത്രമായ മറ്റ് ഒരു പ്രതിഭാസവും സൈബീരിയയില്‍ സംഭവിക്കുന്നുണ്ട്.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ ആയിട്ട് സൈബീരിയയുടെ ചില ഭാഗങ്ങളില്‍ പ്രത്യേകിച്ച് നേരത്തെ പറഞ്ഞ യെമലോ എന്ന സ്ഥലത്ത് നിന്നും വിചിത്രമായ ക്രയ്റ്റർ കണ്ടുപിടിച്ചു അതായത് ഉള്‍ക്കകള്‍ വന്ന് പതിച്ചത്പോലത്തെ വലിയ കുഴികള്‍ കണ്ടുപിടിച്ചു.പക്ഷേ ഇത് എങ്ങനെയാണ് രൂപം കൊള്ളുന്നതെന്ന് അന്ന് ശാസ്ത്രക്നജര്‍ക്ക് മനസിലായില്ല.2014ല്‍ ആണ് ആദ്യമായിട്ട് നിഗൂഢമായ ഒരു ക്രെയ്റ്റർ കണ്ടുപിടിച്ചത്.ഈ ക്രെയ്റ്റർ അത്രയും നാള്‍ അവിടെ ഉണ്ടായിരുന്നില്ല.ഇതിനു ഏകദേശം 20മീറ്ററോളം വ്യാസവും 50മീറ്ററോളം ആഴവും ഉണ്ടായിരുന്നു.വലിയ ഒരു സ്പോടനം നടന്ന പ്രതീതിയായിരുന്നു ഈ ക്രയ്റ്ററിന്.പക്ഷെ സമീപവാസികള്‍ ആരും തന്നെ അങ്ങനെ ഒരു പൊട്ടിത്തെറിയുടെ ശബ്ദം കേട്ടതുമില്ല.ശേഷം ഇതുപോലെ 2017ല്‍ മറ്റ് ഒരു ക്രയ്റ്റര്‍ ഉണ്ടായി.അത് പൊട്ടിത്തെറിച്ചതിന്റെ ശബ്ധം സമീപവാസികള്‍ കേട്ടിരുന്നു.ഒടുവില്‍ ഇതിനെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തിയപ്പോള്‍ ആണ് എന്താണ് സംഭവിക്കുന്നത് എന്ന് മനസിലായത്.
ശരിക്കും പെർമാഫ്രോസ്റ്റിനു അടിയില്‍ പല വര്‍ഷങ്ങള്‍ക്കു മുന്‍പ് മരിച്ച ജീവജാലകങ്ങളുടെ അവശേഷിപ്പുകള്‍ ഉണ്ടായിരിക്കും അതു ജീര്ണ്ണിക്കുമ്പോള്‍ ബാക്ട്ടീരിയ പോലെയുള്ള ജീവികള്‍ അതിനെ ആഹാരമാക്കുകയും മാലിന്യങ്ങളായിട്ടു കാര്‍ബണ്‍ഡയോക്‌സയിഡും മീഥൈനും പുറത്തുവിടുകയും ചെയ്യും.ഈ മീഥൈന്‍ വാതകം പെർമാഫ്രോസ്റ്റിനു അടിയില്‍ തങ്ങി നില്‍ക്കുകയും സമ്മര്‍ദം അധികമാവുമ്പോള്‍ അത് കട്ടി കുറഞ്ഞ പൊയിന്ടിലൂടെ ഒരു വിസ്പോടനത്തിന്റെ രൂപത്തില്‍ പുറത്തു വരികയും ചെയ്യും.ഇങ്ങനെയാണ് ശരിക്കും വടക്കന്‍ സൈബീരിയയില്‍ ഇത്തരം ക്രയ്റ്ററുകള്‍ രൂപം കൊണ്ടത്.ഈ വിസ്പോടനം നടക്കുന്ന സമയത്തില്‍ അടുത്ത് ആരെങ്കിലും ഉണ്ടെങ്കില്‍ അവരുടെ ജീവന് തന്നെ ആപത്തായി മാറാന്‍ സാധ്യതയുണ്ട്.ഭാഗ്യവശാല്‍ ആര്‍ക്കും അത്തരം ഒരു അപകടം സംഭവിച്ചതായിട്ടു റിപ്പോര്‍ട്ട് ചെയ്യതിട്ടില്ല.മറ്റ് ഒരു കാര്യം എന്ന് പറയുന്നത് ഇത്തരം വിസ്പോടനങ്ങളിലൂടെ വലിയ തോതിലുള്ള മീഥൈന്‍ വാതകങ്ങളാണ് പുറത്ത് വരുന്നത്.മീഥൈന്‍ അന്തരീക്ഷത്തില്‍ ചൂട് തങ്ങിനില്‍ക്കാന്‍ സഹായിക്കുന്ന ഒരു വാതകമാണ്.അതിനാല്‍ തന്നെ ആഗോളതാപനം വര്‍ധിക്കാന്‍ ഇത് ഒരു കാരണമാകും.അങ്ങനെ ചൂട് കൂടുമ്പോള്‍ കൂടുതല്‍ മഞ്ഞും ഉരുകാന്‍ തുടങ്ങും.കൂടുതല്‍ മഞ്ഞു ഉരുകുമ്പോള്‍ കൂടുതല്‍ മീഥൈനും,കാര്‍ബണ്‍ഡയോക്‌സയിഡു വാതകവും മണ്ണിനടിയില്‍ നിന്ന് പുറത്തു വരും.അപ്പോള്‍ ആഗോളതാപനം വീണ്ടും വര്‍ധിക്കും.എന്തായാലും ഇത്തരത്തിലുള്ള 20ല്‍ കൂടുതല്‍ ക്രയ്റ്ററുകളാണ് വടക്കന്‍ സൈബീരിയയില്‍ രൂപം കൊണ്ടത്.ഇതിനുപുറമെ ക്രയ്റ്ററുകള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ഏഴായിരത്തില്‍ കൂടുതല്‍ പോയിന്റുകളും ഭൂശാസ്ത്രഗവേഷകര്‍ സ്ഥിതീകരിച്ചു.എന്നാല്‍ ഇതിനേക്കാള്‍ വലിയ ഭീമന്‍ ക്രയ്റ്ററുകളും സൈബീരിയയില്‍ രൂപം കൊണ്ടിട്ടുണ്ട്.
വളരെ വലിയ ക്രയ്റ്ററുകള്‍ ഇപ്പോള്‍ സൈബീരിയയുടെ പല ഭാഗങ്ങളിലും രൂപം കൊള്ളാന്‍ തുടങ്ങി.അതില്‍ ഏറ്റവും വലുതാണ് batagaika ക്രയ്റ്റര്‍.1960കളില്‍ ഈ പ്രദേശത്തില്‍ വലിയ തോതില്‍ വനനശീകരണം നടത്തി അതിന്‍റെ അനന്തരഫലമായി ചൂട് കൂടിയപ്പോള്‍ അവിടെയുള്ള പെർമാഫ്രോസ്റ്റ് മുഴുവന്‍ ഉരുകാന്‍ തുടങ്ങുകയും അപ്പോള്‍ സ്വാഭാവികമായും അവിടത്തെ നിലം മുഴുവന്‍ തകര്‍ന്നു താഴാന്‍ തുടങ്ങുകയും ചെയ്യ്തു.അങ്ങനെയാണ് ഈ ക്രയ്റ്റര്‍ രൂപം കൊണ്ടത്.ആദ്യം വളരെ ചെറിയ ക്രയ്റ്റര്‍ ആയിരുന്നു.എന്നാല്‍ ഇന്ന് ഏകദേശം ഒരു കിലോമീറ്ററോളം നീളവും നൂറു മീറ്ററോളം ആഴവും ഉണ്ട്.പ്രതിവര്‍ഷം മുപ്പത് മീറ്റര്‍ അളവില്‍ ഇതിന്‍റെ വ്യാപ്തി കൂടികൊണ്ടിരിക്കുകയാണ്.ഈ ക്രയ്റ്ററില്‍ നിന്നും മഞ്ഞു ഉരുകുന്നതിലൂടെ വന്‍ തോതിലുള്ള മീഥൈനും,കാര്‍ബണ്‍ഡയോക്‌സയിഡുമാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.ഈ ക്രയ്റ്ററിന്‍റെ ഏറ്റവും അടിയില്‍ നിന്നും ശേഖരിച്ച വസ്തുക്കള്‍ പരിശോധിച്ചപ്പോള്‍ അതിന് ഏകദേശം ആറരലക്ഷം വര്‍ഷങ്ങളുടെ പഴക്കം ഉണ്ടെന്ന് മനസ്സിലായി.അതിനാല്‍ തന്നെ ഈ ക്രയ്റ്ററില്‍ നിരന്തരമായിട്ടു പഠനങ്ങള്‍ നടത്തികൊണ്ടിരിക്കുകയാണ്.
കാരണം ഭൂമിയുടെ ചരിത്രത്തിനെ സംബന്ധിച്ച പല വിവരങ്ങളും ഈ ക്രയ്റ്ററില്‍ നിന്നും നമുക്ക് മനസിലാകാന്‍ സാധിക്കും.ഇതു വരെയും പല ജീവജാലകങ്ങളുടെ അസ്തികൂടം ഈ ക്രയ്റ്ററില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.അവയെ കുറിച്ച് പഠിക്കാന്‍ കഴിയുന്നത് നല്ല കാര്യം ആണെങ്കിലും ഇതുപോലെയുള്ള ക്രയ്റ്റര്‍ രൂപം കൊള്ളുന്നത് ഭൂമിക്കു മുഴുവന്‍ ആപത്താണ്.സൈബീരിയയില്‍ ആയിരകണക്കിന് പോയിന്റുകള്‍ എപ്പോള്‍ വെണമെങ്കിലും പൊട്ടന്‍ തയ്യാറായി നില്‍ക്കുകയാണ്.അവയില്‍ നിന്നും പുറത്ത് കടക്കുന്ന വാതകങ്ങള്‍ കാരണം ആഗോളതാപനം വളരെ വലുതായിട്ട് വര്‍ധിക്കും.ആഗോളതാപനം മാത്രമല്ല മഞ്ഞു ഉരുകുന്നതിലൂടെ ആദ്യം പറഞ്ഞതുപോലെ ലക്ഷകണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള വളരെ മാരകമായ വൈറസുകള്‍ പുറത്തുവരാനും സാധ്യതയുണ്ട്.ആഗോളതാപനം എന്ന അതിരൂക്ഷമായ പ്രശ്നത്തിനെ എത്രയും വേഗം തന്നെ പരിഗണിച്ചില്ല എങ്കില്‍ അത് നമുക്ക് വലിയ ദോശമായി മാറും എന്ന കാര്യം തീര്‍ച്ചയാണ്.