പ്രപഞ്ചത്തിലെ വിചിത്രമായ ഗ്രഹങ്ങള്‍
ഭൂമിയല്‍ ഉള്ള ഏറ്റവും ഭയാനകമായ പ്രകൃതിക്ഷോഭങ്ങളെ കുറിച്ച് ഒന്ന് ആലോചിച്ചു നോക്കു. 9.5 മഗ്നിറ്റ്യൂട് ഉള്ള ഭയാനകമായ ഭൂമികുലുക്കം, 400km/hr വേഗതയില്‍ വീശുന്ന ചുഴലിക്കാറ്റ്, പതിനായിരക്കണക്കിനു പേരുടെ ജീവന്‍ എടുത്ത തമ്പോര അഗ്നിപര്‍വ്വത വിസ്ഫോടനം, 100 അടി ഉയരമുള്ള സുനാമി. ഇങ്ങനെ ഒരുപാട് ഉണ്ട്. ഇതില്‍ പലതും പതിനായിരക്കണക്കിന് പേരുടെ ജീവന്‍ എടുത്ത പ്രകൃതിക്ഷോഭങ്ങള്‍ ആണ്. പക്ഷെ നമ്മള്‍ കണ്ടുപിടിച്ചിട്ടുള്ള മറ്റു ചില ഗ്രഹങ്ങളിലെ അവസ്ഥകളുമായിട്ട് ഭൂമിയെ താരതമ്യപ്പെടുത്തി നോക്കിയാല്‍ നേരത്തെ പറഞ്ഞ തീവ്രമായ പ്രകൃതിക്ഷോഭങ്ങള്‍ ഒക്കെ ഒന്നുമല്ല എന്ന് തോന്നിപോകും. അത്രത്തോളം ഭയാനകമായ അവസ്ഥകള്‍ ഉള്ള പ്രപഞ്ചത്തിലെ വിചിത്രമായ 10 ഗ്രഹങ്ങള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം,
* GJ 1214-B
ഒന്നമതായിട്ടു നാല്‍പ്പത്തി ഏഴു പ്രകാശ വര്‍ഷങ്ങള്‍ അകലെ ഉള്ള GJ 1214-B. 2009 ത്തിലാണ് ഈ ഗ്രഹത്തിനെ കണ്ടുപിടിക്കുന്നത്. പൂര്‍ണ്ണമായും വെള്ളത്താല്‍ ചുറ്റപ്പെട്ട ഒരു ഗ്രഹമാണ് ഇത്. നീരാവി കൊണ്ട് നിറഞ്ഞ വളരെ കട്ടി കൂടിയ അന്തരീക്ഷം ആണ് ഇതിനുള്ളത്. ശാസ്ത്രഞ്ജര്‍ ഈ ഗ്രഹത്തിനെ വിളിക്കുന്നത് പോലും സ്റ്റീമി വാട്ടര്‍ വേള്‍ഡ്(Steamy Water World)എന്നാണ്. എന്നുവച്ചാല്‍ നീരാവിയും വെള്ളവും നിറഞ്ഞ ലോകം. ഈ ഗ്രഹത്തില്‍ ആകെ ഒരൊറ്റ കടല്‍ മാത്രമായിരിക്കും നമുക്ക് കാണാന്‍ കഴിയുന്നത്. പക്ഷെ ഈ കടല്‍ നമ്മുടെ ഭൂമിയില്‍ ഉള്ള കടലുകളെക്കാള്‍ തികച്ചും വ്യത്യസ്തമാണ്. എങ്ങനെയാണെന്ന് വച്ചാല്‍ അവിടുത്തെ കട്ടി കൂടിയ അന്തരീക്ഷവും അതിന്റെ കോര്‍ ഭാഗത്ത് നിന്നും വരുന്ന ശക്തമായ ഗുരുത്വകര്‍ഷണ ബലവും കാരണം ഈ കടല്‍ ജലം മുഴുവന്‍ ഒരുതരം ചൂടുള്ള മഞ്ഞുകട്ടയായിട്ടു മാറും. ഐസ് 7 എന്നാണ് ഈ ദ്രാവകത്തിന് പറയുന്ന പേര്. നമ്മുടെ റഫ്രിജറേറ്ററുകളില്‍ നിന്നും എടുക്കുന്നത് പോലത്തെ ഐസ് അല്ല ഇത്. ഇതിന്റെ സാന്ദ്രത വളരെ കൂടുതല്‍ ആണ്. ഇവിടെ ജീവന്‍ നിലനില്ക്കാന്‍ ഉള്ള സാധ്യതയും തീരെ ഇല്ല. അതുപോലെ തന്നെ ഈ ഗ്രഹം അതിന്റെ നക്ഷത്രത്തില്‍ നിന്നും വളരെ അടുത്താണ് സ്ഥിതി ചെയ്യുന്നത്. അതായത് ഏകദേശം 20 ലക്ഷം കിലോമീറ്റര്‍ ദൂരത്തില്‍. അതുകൊണ്ട് ഇതിന്റെ ഉപരിതല താപനില 200 ഡിഗ്രിസെല്‍ഷ്യസ് വരെ എത്തും.|
* HAT P1 B
453 പ്രകാശവര്‍ഷങ്ങള്‍ക്ക് അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. നമ്മുടെ ജുപ്പീറ്ററിനെക്കളും 20% വലിപ്പം ഉണ്ട് ഈ ഗ്രഹത്തിന്. പക്ഷെ ജുപ്പീറ്ററിനെക്കാളും കൂടുതല്‍ വലിപ്പം ഉണ്ടെങ്കിലും ജുപ്പീറ്ററിന്റെ 60% മാസ് മാത്രമേ ഇതിനുള്ളൂ. ഇതിന്റെ സാന്ദ്രത വളരെ വളരെ കുറവാണു. ഇത്രയും സാന്ദ്രത കുറഞ്ഞ ഒരു ഗ്രഹത്തിന് എങ്ങനെ ഇത്രയും വലിപ്പം വയ്ക്കാന്‍ ആകും എന്നത് വലിയൊരു സംശയം ആണ്. ഇവിടുത്തെ താപനിലയും വളരെ കൂടുതല്‍ ആണ്. ശാസ്ത്രഞ്ജര്‍ പറയുന്നത് ഒരു പക്ഷെ കഠിനമായ ചൂട് കാരണം ഗ്രഹത്തിലുള്ള ജലമെല്ലാം നീരാവി ആകുകയും അത് അന്തരീക്ഷത്തില്‍ നിറയുകയും ചെയ്തത് കൊണ്ടായിരിക്കാം എത്രയും വലിപ്പം വച്ചത്. അങ്ങനെയെങ്കില്‍ ഇത് ഇനിയും കൂടുതല്‍ വലിപ്പം വയ്ക്കാന്‍ ആണ് സാധ്യത.
- HD 189 773 b
നമ്മുടെ ഭൂമിയെ പോലെ ഒരു നീല ഗ്രഹമാണ് ഇതും. അതിനെ കാണുമ്പോള്‍ നാം വിചാരിക്കും അത് വളരെ സുരക്ഷിതമായ ഒരു ഗ്രഹമാണെന്ന്.ഈ നീല നിറത്തിന് പിന്നില്‍ ഭയാനകമായ ഒരു രഹസ്യം പതുങ്ങിയിരിക്കുന്നുണ്ട്. അതെന്താണെന്ന് വച്ചാല്‍ ഈ ഗ്രഹത്തിലെ മഴയാണ്. മഴയെന്നു പറയുമ്പോള്‍ ഭൂമിയില്‍ ഉള്ളതുപോലത്തെ മഴയല്ല ഇവിടെ. ഇവിടെ പെയ്യുന്നത് ഗ്ലാസ് മഴയാണ്. ഈ ഗ്രഹത്തിന്റെ നീല നിറം വരുന്നത് ജലാംശത്തില്‍ നിന്നും അല്ല മറിച്ച് അവിടുത്തെ അന്തരീക്ഷത്തിലെ മേഘങ്ങളില്‍ ഉള്ള സിലിക്കേറ്റ് പദാര്‍ത്ഥങ്ങളില്‍ നിന്നും ആണ്. ഈ സിലിക്കേറ്റ് പദാര്‍ത്ഥങ്ങള്‍ക്ക് കണ്ടന്‍സിയേഷന്‍ സംഭവിക്കുമ്പോള്‍ അന്തരീക്ഷ സമ്മര്‍ദ്ധവും കഠിനമായ ചൂടും കാരണം അത് ഗ്ലാസ് കഷ്ണങ്ങളായിട്ട് മാറും. ഈ ഗ്രഹത്തിന്റെ അന്തരീക്ഷം മുഴുവനും സിലിക്കേറ്റ് പദാര്‍ത്ഥങ്ങള്‍ അടങ്ങിയ മേഘങ്ങള്‍ ആണ്. അങ്ങനെയാണ് ഈ ഗ്രഹത്തില്‍ ഗ്ലാസ് മഴ പെയ്യുന്നത്. അതുപോലെ അവിടെ വീശുന്ന കാറ്റിന്റെ വേഗത ശരാശരി 2m/s ആണ്. കഷ്ടകാലത്തിന് ആരെങ്കിലും ഈ ഗ്രഹത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുകയാണെങ്കില്‍ ശക്തമായ വേഗത ഏറിയ കാറ്റും ഗ്ലാസ് മഴയും കാരണം അയാളുടെ അവസ്ഥ എന്തായിരിക്കും എന്ന് നമുക്ക് ആലോചിക്കവുന്നതെ ഉള്ളു. വഴി മാറി അബദ്ധത്തില്‍ പോലും HD 189 773 b ലേക്ക് ആരും പോകരുത് എന്നതാണ് സാരാംശം.
- Tres 2 b
750 പ്രകാശ വര്‍ഷങ്ങള്‍ക്ക് അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. നമ്മള്‍ ഇതുവരെ കണ്ടുപിടിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും അന്തകാരം നിറഞ്ഞ ഗ്രഹം ഇതാണ്. അതിന്റെ നക്ഷത്രത്തില്‍ നിന്നും വരുന്ന വെറും ഒരു ശതമാനം മാത്രമേ ഇത് പ്രതിഭലിപ്പിക്കുക ഉള്ളു. അതുകൊണ്ട് തന്നെ ഇതിനു പ്രത്യക്ഷത്തില്‍ ഒരു ബ്ലാക്ക് ഹോളിന്റെ രൂപം ആണെന്ന് പറയാം. ഈ ഒരു പ്രതിഭാസം വളരെ വിചിത്രമാണ്. ഇതിന്റെ കണ്ടുപിടിക്കാന്‍ ഉപയോഗിച്ച രീതിയില്‍ എന്തോ പിഴവ് സംഭവിച്ചു എന്നാണ് ശാസ്ത്രഞ്ജര്‍ ആദ്യം കരുതിയത്. ശേഷം അതില്‍ തകരാര്‍ ഒന്നും ഇല്ല എന്ന് മനസ്സിലാക്കിയതോടെ ഇതിനെ കൂടുതല്‍ നിരീക്ഷിക്കാന്‍ തുടങ്ങി. അതിന് പിന്നിലെ കാരണം ഇതുവരെ വ്യകതമായിട്ടു മനസ്സിലാക്കാന്‍ പറ്റിയില്ല. എന്തായാലും ശാസ്ത്രഞ്ജര്‍ പറയുന്നത് ആ ഗ്രഹത്തിന്റെ അന്തരീക്ഷത്തില്‍ വലിയ അളവില്‍ ടൈറ്റാനിയം ഓക്സൈഡ് ,സോഡിയം എന്നീ പദാര്‍ത്ഥങ്ങള്‍ വാതക രൂപത്തില്‍ അടങ്ങിയിട്ടു ഉണ്ടായിരിക്കും. ഈ പദാര്‍ത്ഥങ്ങള്‍ ആയിരിക്കും പ്രകാശത്തിനെ പ്രതിഭലിപ്പിക്കാതെ ഇരിക്കുന്നത്. എന്തായാലും ഇതിന്റെ രഹസ്യങ്ങള്‍ കണ്ടുപിടിക്കാന്‍ ഉള്ള പരിശ്രമത്തില്‍ ആണ് ശാസ്ത്രഞ്ജര്‍. ഈ ഗ്രഹത്തില്‍ അന്യഗ്രഹജീവികള്‍ ഉണ്ട്. അവര്‍ നമ്മളെ ക്കാള്‍ വളരെ അഡ്വാന്‍സ്ഡ് ആണ്. അവരുടെ സാങ്കേതിക വിദ്യകള്‍ കൊണ്ട് പ്രകാശം പുറത്തു വരാത്ത രീതിയില്‍ ആക്കിയതാണ് എന്നൊക്കെയുള്ള പല കേട്ട് കഥകളും ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്.
- COROT 7 b
ഭൂമിയില്‍ നിന്നും 480 പ്രകാശവര്‍ഷള്‍ക്ക് അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഭൂമിയെ പോലെ ഒരു റോക്കി പ്ലാനറ്റ് ആണ് ഇത്. എങ്കിലും ജീവന്‍ നിലനിര്‍ത്താന്‍ ഉള്ള സാഹചര്യം ഇവിടെ ഇല്ല. കാരണം ഇവിടുത്തെ മഴയാണ്. നേരത്തെ പറഞ്ഞത് പോലത്തെ ഗ്ലാസ് മഴയല്ല ഇവിടെ പെയ്യുന്നത് പകരം ഇവിടുത്തെ മഴ കല്ലുമഴയാണ്. ഈ ഗ്രഹം അതിന്റെ നക്ഷത്രത്തില്‍ നിന്നും വളരെ അടുത്താണ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത് ടൈടലി ലോക്ക് ആണ്. എന്നുവച്ചാല്‍ ഒരു വശം മാത്രം അതിന്റെ നക്ഷത്രത്തിനെ അഭിമുഖീകരിച്ച് നില്‍ക്കും. അപ്പോള്‍ ഒരു വശം എപ്പോഴും പകലും ഒരു വശം എപ്പോഴും രാത്രിയും ആയിരിക്കും. നക്ഷത്രത്തിനു നേരെ ഉള്ള കഠിനമായ ചൂട് കാരണം അവിടെ എപ്പോഴും അഗ്നിപാര്‍വ്വത വിസ്ഫോടനങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കും. അങ്ങനെ അന്തരീക്ഷത്തില്‍ മാഗ്മ ദ്രാവകം അലിഞ്ഞു ചേരും. ശേഷം ഈ ദ്രാവകം അന്തരീക്ഷത്തില്‍ കൂടി ഗ്രഹത്തിന്റെ മറു വശത്ത് എത്തുമ്പോള്‍ തണുക്കുകയും പാറകഷണങ്ങളായി മാറുകയും ഗ്രഹത്തിന്റെ ഉപരിതലത്തില്‍ ചെന്ന് പതിക്കുകയും ചെയ്യുന്നു. ചുരുക്കി പറഞ്ഞാല്‍ നമ്മള്‍ ഈ ഗ്രഹത്തിന്റെ ഒരു വശത്ത് ഇറങ്ങിയാല്‍ മഗ്മയില്‍ വീണ് കത്തിപോകും. മറുവശത്ത് ഇറങ്ങിയാല്‍ തണുത്ത് മരവിക്കുകയും ആകാശത്ത് നിന്ന് കല്ലുകള്‍ വന്നു വീണു ചമ്മന്തി പരുവം ആകുകയും ചെയ്യും.
- Gliese 436 b
നമ്മള്‍ കണ്ടുപിടിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും അപകടം നിറഞ്ഞ ഗ്രഹങ്ങളില്‍ ഒന്നാണ് ഇത്. ഇതിന്റെ പ്രധാന കാരണം ഈ ഗ്രഹത്തിന്റെ അന്തരീക്ഷം മുഴുവന്‍ ഹോട്ട് ഐസ് നിറഞ്ഞതാണ് അതായത് ചൂടുള്ള മഞ്ഞു കട്ട ഈ ഗ്രഹത്തിന്റെ അപൂര്‍വ്വമായ ആന്തരിക ഘടന കാരണമാണ് ഇതുണ്ടാകുന്നത്. അതിന്റെ നക്ഷത്രത്തില്‍ നിന്നും ഏകദേശം എഴുപത് ലക്ഷം കിലോമീറ്റര്‍ ദൂരത്തില്‍ ആണ് ഇത് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇതിന്റെ ഉപരി തല താപനില നാന്നൂറ്റി രണ്ടു ഡിഗ്രി സെല്‍ഷ്യസിലും കൂടുതല്‍ ആണ്. എങ്കിലും ഇതിന്റെ അതിശക്തമായ ഗുരുത്വകര്‍ഷണബലം കാരണം അതിലുള്ള ജലകണികകള്‍ നീരാവിയായി ഉയര്‍ന്നു പോകുന്നതിനു പകരം ഈ ജലകണികകള്‍ കൂടിചേര്‍ന്ന് ഐസ് 10 എന്ന മോളിക്ക്യുള്‍ ആയിട്ടു മാറും. നേരത്തെ പറഞ്ഞ ഐസ് 7 പോലെ ഇതും നമ്മുടെ ഭൂമിയില്‍ ഉള്ള ഐസിനെക്കാള്‍ വളരെ വ്യത്യസ്തമാണ്. ഈ ഐസില്‍ കൈ വച്ചാല്‍ തണുക്കുന്നതിനു പകരം പോള്ളിപോകുക ആയിരിക്കും ചെയ്യുന്നത്.
- Wasp 17 b
നേരത്തെ പറഞ്ഞ HAT P 1 ഗ്രഹത്തിന് സാമ്യതയുള്ള ഗ്രഹമാണ് ഇത്. അതായത് നമ്മുടെ ജ്യുപീട്ടറിനെക്കള്‍ 19 മടങ്ങ് വലിപ്പം ഉണ്ട് ഇതിനു. എന്നാല്‍ ജ്യുപീറ്ററിന്റെ പകുതി മാസ്സ് പോലും ഇതിനില്ല. എന്നുവച്ചാല്‍ ഇതിന്റെ ഡെന്‍സിറ്റി താരതമ്യേനെ പഞ്ഞിയുടെത് പോലെ ആയിരിക്കും. ഇതിന്റെ മറ്റൊരു പ്രത്യേകത എന്തെന്ന് വച്ചാല്‍ ഇതിന്റെ നക്ഷത്രം കറങ്ങുന്നതിന്റെ നേരെ വിപരീത ദിശയില്‍ ആണ് ഇത് ആ നക്ഷത്രത്തിന് ചുറ്റും കറങ്ങുന്നത്. ഒരുപക്ഷെ മറ്റേതെങ്കിലും ബഹിരാകാശവസ്തുക്കള്‍ വന്നു ഇതില്‍ ഇടിച്ചപ്പോള്‍ ഇതിന്റെ ദിശ മാറിയത് ആകാം. അങ്ങനെയെങ്കില്‍ ഭാവിയില്‍ ഇതിന്റെ ദിശ ഇനിയും മാറാന്‍ സാധ്യത ഉണ്ട്. ഇത്തരം ഗ്രഹങ്ങളെ റിട്രോപ്ലാനെറ്റ്സ് എന്നാണ് പറയുന്നത്.
- 55 Cancri e
ഭൂമിയില്‍ നിന്ന് 40 പ്രകാശവര്‍ഷങ്ങള്‍ക്ക് അകലെ സ്ഥതി ചെയ്യുന്ന 55 Cancri e. ഈ ഗ്രഹത്തിന്റെ സവിശേഷത എന്താണെന്ന് കേട്ട് കഴിഞ്ഞാല്‍ അവിടെ പോകാന്‍ ഒരു അവസരം കിട്ടിയിരുന്നെങ്കില്‍ എന്ന് നമ്മള്‍ ആഗ്രഹിച്ചു പോകും. കാരണം നമ്മുടെ ഗ്രഹത്തില്‍ ഡയമണ്ട് എന്ന് പറഞ്ഞാല്‍ വളരെ അമൂല്യ നിധി ആണ്. എന്നാല്‍ 55 Cancri e എന്ന ഗ്രഹത്തില്‍ ഡയമണ്ടിനു ഒരു വിലയും ഉണ്ടായിരിക്കില്ല. കാരണം ഈ ഗ്രഹത്തില്‍ മൂന്നില്‍ ഒരു ശതമാനവും ഡയമണ്ട് ആണ്. അവിടെയുള്ള ഡയമണ്ട് മുഴുവന്‍ ശേഖരിച്ച് ഒരു ഗോളമാക്കി മാറ്റിയാല്‍ ആ ഗോളത്തിന് നമ്മുടെ ഭൂമിയെക്കാള്‍ വലിപ്പം ഉണ്ടായിരിക്കും. ഭൂമിയുടെ എട്ടു മടങ്ങ് മാസ് ഇതിനുണ്ട്. കാര്‍ബണ്‍ ആണ് ഇതില്‍ കൂടുതലും അടങ്ങിയിരിക്കുന്നത്. മാത്രമല്ല 726 ഡിഗ്രി സെല്‍ഷ്യസ് ആണ് ഈ ഗ്രഹത്തിലെ ശരാശരി തപനില.നമുക്കറിയാം അതി കഠിനമായ താപം ഉള്ള സ്ഥലത്ത് വച്ച് കാര്‍ബണ്‍ ചില കൃസ്റ്റാലിന്‍ പദാര്‍ത്ഥങ്ങളുമായിട്ട് കൂടി ചേരുമ്പോള്‍ ആണ്. അത് ഡയമണ്ട് ആയിട്ടു മാറുന്നത്. അങ്ങനെയാണ് ഈ ഗ്രഹത്തില്‍ ഇത്രയേറെ വലിയ അളവില്‍ ഡയമണ്ട് ഉള്ളത്.
- Gliese 581 c
ഭൂമിയുമായി സാദൃശ്യം ഉള്ള ഏതാനും ഗ്രഹങ്ങളില്‍ ഒന്നാണ് ഈ ഗ്രഹം. 0 മുതല്‍ 40ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഇതിന്റെ താപനില. ജീവന്‍ നിലനിര്‍ത്താന്‍ പറ്റിയ സാഹചര്യങ്ങള്‍ ഈ ഗ്രഹത്തില്‍ ഉണ്ടെന്നാണ് കരുതുന്നത്. മാത്രമല്ല ഇതൊരു റോക്കി പ്ലാനറ്റ് കൂടെയാണ്. ഭൂമിയില്‍ നിന്നും 20 പ്രകാശവര്‍ഷങ്ങള്‍ക്ക് അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. പക്ഷെ ഈ ഗ്രഹത്തില്‍ ഉള്ള എല്ലായിടത്തും ഒരേപോലത്തെ അന്തരീക്ഷം അല്ല ഉള്ളത്. അതൊരു വലിയ പോരായ്മ ആണ്. എന്തായാലും ഈ ഗ്രഹത്തിന്റെ കണ്ടുപിടിത്തം ശാസ്ത്രലോകത്തിന് ഒരു വഴിത്തിരിവ് ആയിരുന്നു. കാരണം ഭൂമിയെ പോലെയുള്ള ഗ്രഹങ്ങള്‍ പ്രപഞ്ചത്തില്‍ വേറെയും ഉണ്ട് ആയിരിക്കാം എന്നതിന്റെ തെളിവ് ആണ് അത്. ഭാവിയില്‍ ഭൂമിയെ ഉപേക്ഷിച്ചു പോകേണ്ട ഒരു അവസ്ഥ വന്നാല്‍ ആദ്യം പരിഗണിക്കുന്ന ഗ്രഹങ്ങളില്‍ ഒന്ന് ഇതായിരിക്കും.
- J1 407 b
നമ്മുടെ സാറ്റേര്‍ണ്‍ ഗ്രഹത്തിന്റെ വളയങ്ങള്‍ എത്ര മനോഹരമാണ് അല്ലെ. പക്ഷെ J1 407 b എന്ന ഗ്രഹത്തിന്റെ വളയങ്ങളുടെ മനോഹാരിതയ്ക്ക് മുന്നില്‍ സാറ്റേര്‍ണ്‍ ഗ്രഹം ഒന്നുമല്ലാതായി പോകും. കാരണം സാറ്റേണിന്റെ വളയങ്ങളെക്കാള്‍ 200 മടങ്ങ് വലിപ്പം ഉള്ള വളയങ്ങള്‍ ആണ് J1 407 b യുടേത്. സൂപ്പര്‍ സാറ്റേര്‍ണ്‍ എന്നും ഈ ഗ്രഹത്തിന് പേര് നല്‍കിയിട്ടുണ്ട്. 433 പ്രകാശവര്‍ഷങ്ങള്‍ക്ക് അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. 30 തില്‍ കൂടുതല്‍ വളയങ്ങള്‍ ഈ ഗ്രഹത്തിന് ഉണ്ട്. ഇതിന്റെ വ്യാസം ഏകദേശം 15 ലക്ഷം കിലോമീറ്റഴ്സ് ആണ്. നമ്മുടെ സാറ്റേണ്‍ ഗ്രഹത്തിനെ മാറ്റിയിട്ടു പകരം ഇതിനെ കൊണ്ട് വച്ചാല്‍ ഭൂമിയില്‍ നിന്ന് രാത്രി നോക്കുമ്പോള്‍ പൂര്‍ണ്ണചന്ദ്രനേക്കാള്‍ വ്യക്തമായിട്ട് ഇതിന്റെ വളയങ്ങളെ കാണാന്‍ സാധിക്കും. ജ്യോതിശാസ്ത്രഞ്ജര്‍ പറയുന്നത് ഈ വളയങ്ങള്‍ എല്ലാം ഭാവിയില്‍ ഉപഗ്രഹങ്ങളായിട്ട് മാറും എന്നാണ്. ഭാവിയില്‍ എന്ന് വച്ചാല്‍ കോടിക്കണക്കിന് വര്‍ഷങ്ങള്‍ കഴിയുമ്പോള്‍.