ഉരഗങ്ങളുടെ കഥ
ഏറ്റവും ആദ്യം ഭൂമിയില്‍ നടന്ന ഉരഗം ഏതായിരുന്നു? ഇതിനു ശാസ്ത്രന്ജര്‍ നല്‍കുന്ന ഉത്തരം കോട്ടിലോസോറുകള്‍ എന്നാണ്. ലാബ്രിന്തോഡാന്റ് ഉഭയജീവികള്‍ പരിണമിച്ചുണ്ടായവയാണത്രേ ഇവ.
കോട്ടിലോസോറുകളില്‍ പെട്ട ഹൈലോനോമസ് എന്ന ഉരഗത്തിന്റെ ഫോസില്‍ കണ്ടെത്തിയിട്ടുണ്ട്. 1852 ല്‍ കാനഡയിലെ നോവസ്കോട്ടിയ എന്ന സ്ഥലത്ത് നിന്നാണ് ചരിത്രം മാറ്റിക്കുറിച്ച ഈ ഫോസില്‍ ലഭിച്ചത്.ചെറിയ പല്ലിയെപ്പോലുള്ള ഉരഗമായിരുന്നത്രേ ഹൈലോനോമസ്.
പിന്നീട്, ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ കൊണ്ട് കോട്ടിലോസാര്‍ പരിണമിച്ചാണത്രെ മറ്റ് ഉരഗങ്ങളുണ്ടായത്. അങ്ങനെ ചെറുതും വലുതുമായ ഒട്ടേറെ ഉരഗങ്ങള്‍ ഭൂമിയില്‍ വിഹരിക്കാന്‍ തുടങ്ങി. ഭൂമിയുടെ ചരിത്രത്തിലെ ഒരു കാലഘട്ടം തന്നെ ഉരഗങ്ങളുടെതായാണ് അറിയപ്പെടുന്നത്. മീസോ സോയിക് കാലഘട്ടം.23 കോടി വര്‍ഷങ്ങള്‍ക്കു മുമ്പ് മുതല്‍ 6.5 കോടി വര്‍ഷങ്ങള്‍ക്കു മുമ്പ് വരെയാണ് ഇത്. കരയും കടലും അക്കാലത്ത് ഉരഗങ്ങള്‍ അടക്കി ഭരിച്ചിരുന്നതായി നേരത്തെ പറഞ്ഞല്ലോ.
ചരിത്രാതീകാലത്തുണ്ടായിരുന്ന മിക്ക ഉരഗങ്ങളും ഇന്നില്ല.എന്നല്ല, അക്കാലത്തുണ്ടായിരുന്ന ഉരഗങ്ങളുടെ എണ്ണം വച്ചു നോക്കുമ്പോള്‍ ഇന്ന് ഉരഗങ്ങളുടെ എണ്ണം തീരെ കുരവനിന്നട്തെഉ ഉരഗങ്ങളെ നാല് വിഭാഗങ്ങളിലാണ് പെടുത്തുന്നത്.
പല്ലികളും പാമ്പുകളും പെടുന്നതാണ് ഒരു വിഭാഗം. ഇന്നുള്ള ഉരഗങ്ങളില്‍ ഏറ്റവും അംഗങ്ങളുള്ള വിഭാഗമാണിത്. ഏകദേശം 5700 വര്‍ഗത്തില്‍ പെട്ട ജീവികളുണ്ട് ഈ വിഭാഗത്തില്‍. പല്ലികളില്‍ നിന്നാണ് പാമ്പുകള്‍ പരിണമിച്ചുണ്ടായതെന്ന് ശാസ്ത്രഞ്ജര്‍ പറയുന്നു.ഉരഗവര്‍ഗങ്ങളില്‍ ഏറ്റവും പ്രായം കുറഞ്ഞവയാണ് പാമ്പുകള്‍. 13 കോടി വര്‍ഷങ്ങള്‍ക്കു മുമ്പാണ് പാമ്പുകളുടെ രംഗപ്രവേശം.
രണ്ടാമത്തെ വിഭാഗത്തില്‍ മുതലകള്‍ ആണ് പെടുന്നത്. 23 വര്‍ഗത്തില്‍പെട്ട മുതലകളുണ്ട്.ഇന്നുള്ള ഉരഗങ്ങളില്‍ ഏറ്റവും വമ്പന്മാരാണിവര്‍.
ആമകള്‍ ആണ് മൂന്നമാത്തെ വിഭാഗം. ഏകദേശം 200 വര്‍ഗത്തില്‍പെട്ട ആമകളുണ്ട്.ആദ്യ ഉര്‍ഗമായ കോട്ടിലോസോറുകളില്‍ നിന്ന് നേരിട്ട് പരിണമിച്ച് ഉണ്ടായതാണത്രെ ആമകള്‍.
നാലാമത്തെ വിഭാഗത്തില്‍ ഒരേയൊരിനം ജീവികളെ ഉള്ളു; ടുവടോറ. ഒരു കാലത്ത് ലോകത്താകമാനം ഉണ്ടായിരുന്ന ഉരഗവിഭാഗമാണ് ഇത്.
ഉരസു കൊണ്ട് ഇഴഞ്ഞു നീങ്ങുന്ന ജീവികളായാണ് ഉരഗങ്ങളെ കണക്കാക്കുന്നത്. എന്നാല്‍ പാമ്പുകളും കൈകാലുകളില്ലാത്ത ചില പല്ലികളും മാത്രമേ ഇങ്ങനെ സഞ്ചരിക്കാര്‍ ഉള്ളു. മറ്റ് ഉരഗങ്ങളെല്ലാം നീളം കുറഞ്ഞ കൈകാലുകളില്‍ ശരീരം മണ്ണിനോട് ചേര്‍ത്തു വച്ച് നീങ്ങുന്നതിനാല്‍ ഈ പേരിനു അര്‍ഹര്‍ തന്നെ.