ആകാശം നീല നിറമായിരിക്കുന്നത് എന്ത് കൊണ്ട്??
പകല്‍ സമയത്ത് നോക്കുമ്പോഴാണല്ലോ ആകാശം നീലയായി നാം കാണുന്നത്.സൂര്യപ്രകാശം വായുമണ്ഡലത്തിലൂടെ കടന്ന് നമ്മുടെ കണ്ണുകളില്‍ എത്തിച്ചേരുമ്പോഴാണ് നാം ആകാശ൦ കാണുന്നത്.വായുമണ്ഡലം പ്രകാശകണികകളെ ഒരളവു വരെ ചിതറിപ്പിക്കുന്നു.പ്രകീര്‍ണന൦ എന്നാണ് ഈ ചിതറിലിനുള്ള ശാസ്ത്രീയമായ പേര്.സൂര്യ പ്രകാശത്തെ ഏഴ് നിറങ്ങള്‍ ഉള്‍ക്കൊള്ളുന്നതായാണല്ലോ നാം കണക്കാക്കുന്നത്.ഇതില്‍ എല്ലാ നിറങ്ങളും ഒരേ അളവിലല്ല ചിതറുന്നത്.തരംഗദൈര്‍ഘ്യം കുറഞ്ഞ നിറങ്ങള്‍ കൂടുതല്‍ ചിതറുന്നു.വയലറ്റ്, ഇന്റിഗോ, നീല, പച്ച, മഞ്ഞ, ഓറഞ്ച്, ചുവപ്പ്, എന്നിങ്ങനെയുള്ള ക്രമത്തിലാണ് സൂര്യപ്രകാശത്തിലെ നിറങ്ങളുടെ തരoഗദൈര്‍ഘ്യം കൂടുന്നത്.കൂട്ടത്തില്‍ തരംഗദൈര്‍ഘ്യം കുറഞ്ഞ നീല രശ്മികളാണ് ഏറ്റവും കൂടുതല്‍ ചിതറുന്നത്.അതായത് നാം ആകാശത്തേക്ക് നോക്കുമ്പോള്‍ ഏറ്റവും കൂടുതലായി കാണുന്നത് നീലനിറമാണ്.തന്മൂലം ആകാശത്തിന് നീലനിറമുള്ളതായി നമ്മുക്ക് തോന്നുന്നു.
സൂര്യപ്രകാശത്തില്‍ നീലയേക്കാള്‍ തരംഗദൈര്‍ഘ്യം കുറഞ്ഞ വയലറ്റ് നിറവുമുണ്ട്.തരംഗദൈ൪ഘ്യം കുറഞ്ഞ നിറങ്ങളാണ് കൂടുതല്‍ ചിതറുന്നതെങ്കില്‍ വയലറ്റുനിറം നീല നിറത്തേക്കാള്‍ ചിതറുകയും ആകാശം വയലറ്റായി തോന്നുകയും ചെയ്യത്തത് എന്തുകൊണ്ട്?ഇതിന് രണ്ടു കാരണങ്ങളുണ്ട്.ഒന്നാമതായി സൂര്യപ്രകാശത്തില്‍ വയലറ്റിനേക്കാള്‍ വളരെ കൂടുതലുളത് നീലയാണ് രണ്ടാമതായി വയലറ്റ് നിറം കാണാനുള്ള നമ്മുടെ കണ്ണുകളുടെ കഴിവ് , നീലനിറം കാണാനുള്ള കഴിവിന്‍റെ ഏതാണ്ട് നാലിലൊന്ന് മാത്രമേ വരൂ.