EncyclopediaTell Me Why

പോപ്‌കോണിന്‍റെ രഹസ്യം

പോപ്‌കോണിന്‍റെ അഥവാ ചോളപ്പൊരി ഇല്ലാത്ത ഉല്‍സവപ്പറമ്പുകളോ സിനിമാ തിയേറ്ററുകളോ കാണില്ല, കട്ടിയുള്ള ചോളമണികളില്‍ നിന്ന് പഞ്ഞിപോലെ മൃദുവായ പോപ്‌കോണ്‍ ഉണ്ടാക്കുന്നതിന്‍റെ രഹസ്യം കെട്ടോളൂ.

  ഉയര്‍ന്ന ചൂടില്‍ ചൂടാക്കുന്ന ചോളം ഒരു പ്രത്യേക ഊഷ്മാവില്‍ പൊട്ടിവിടര്‍ന്നാണ് പൊരിയുണ്ടാകുന്നത്. കട്ടിയുള്ള തോടാണ് ചോളമണികളുടേത്. ഇതിനുള്ളില്‍ ജലാംശവും എണ്ണമയവുമുള്ള സ്റ്റാര്‍ച്ച് ഉണ്ട്. ചൂടാക്കുമ്പോള്‍ ജലാംശം നീരാവിയായി പുറത്തുപോകാന്‍ ശ്രമിക്കും, എന്നാല്‍ കട്ടിയുള്ള പുറന്തോടു കാരണം ഇത് നടക്കില്ല. ഉള്ളിലുള്ളവയെല്ലാം കൂടിച്ചേര്‍ന്ന് കുഴമ്പുപരുവത്തിലാകുന്നു.

  ഏകദേശം 180 ഡിഗ്രി സെല്‍ഷ്യസ് ആകുമ്പോഴേക്കും ഉള്ളിലെ മര്‍ദ്ദം താങ്ങാനാകാതെ പുറംതോട് പൊട്ടും. ഉള്ളിലുള്ള കുഴമ്പ് സ്പഞ്ചു രൂപത്തില്‍ പുറത്തേക്കു വരികയും ചെയ്യും.