EncyclopediaWild Life

ഒലീവ് ബബൂണ്‍

ഒലീവ് നിറത്തിലുള്ള ഒരു ബബൂണാണ്. ഒലീവ് ബബൂണ്‍. ‘അനുബീസ് ബബൂണ്‍’ എന്നും ഇവ അറിയപ്പെടുന്നു. ഗിനി,അങ്കോള മുതലായ പ്രദേശങ്ങളിലാണ് പ്രധാനമായും കാണപ്പെടുന്നത്.
വെല്‍ഷ്യ എന്ന് പേരുള്ള ഒരു പ്രത്യേക ചെടിയാണ് ഒലീവ് ബാബൂണുകളുടെ പ്രധാനഭക്ഷണം. ഈ ചെടിയുടെ തണ്ടിന് നല്ല കട്ടിയുണ്ടാകും. ഈ ചെടി തറ നിരപ്പില്‍ നിന്ന് ഒരടിയിലേറെ ഉയരം വയ്ക്കാറില്ല.
വര്‍ഷം തോറും പുഷ്പിക്കുന്ന ‘വെല്‍വിഷ്യ’ യുടെ കട്ടിയേറിയ ഇലകളാണ് ബാബൂണ്‌കളുടെ ഇഷ്ടഭക്ഷണം. കട്ടിയുള്ള കൂര്‍ത്ത പല്ലുകള്‍ ഉപയോഗിച്ച് ഒലീവ് ബാബൂണുകള്‍ ഈ ഇലകള്‍ കടിച്ചു മുറിക്കുന്നു.