കുരങ്ങ്
മനുഷ്യനോട് ഏറെ സാദൃശ്യമുള്ള സസ്തനിയായ മൃഗമാണ് കുരങ്ങൻ. ഇവയുടെ ബുദ്ധി പലപ്പോഴും മറ്റുള്ള മൃഗങ്ങളിൽ നിന്ന് മെച്ചപ്പെട്ടതാണെന്ന് തെളിയിച്ചതാണ്. കാട്ടിലാണ് ഇവയുടെ വാസസ്ഥലം എങ്കിലും നാട്ടിലും കൂട്ടം കൂട്ടമായി കഴിയുന്നവരും ഉണ്ട്. മനുഷ്യന്റെ പരിണാമം കുരങ്ങു വർഗ്ഗത്തിൽ പെട്ട ജീവിയിൽ നിന്നാണെന്നു കരുതുന്നു.
കുരങ്ങ് ദിനം
ഡിസംബർ 14 അന്താരാഷ്ട്ര കുരങ്ങ് ദിനമായി ആചരിക്കുന്നു. ഇത് ഒരു ഔദ്യോഗിക ആചരണമല്ല. 2000 ഡിസംബർ 14 മുതലാണ് ഈ ദിനം ആചരിച്ചു തുടങ്ങിയത്.
എയ്പ്, കുരങ്ങുകൾ, ടാർസിയറുകൾ, ലെമറുകൾ എന്നീ ആൾക്കുരങ്ങ് വർഗത്തിൽ വരുന്ന കുരങ്ങുകളെ പരിഗണിച്ചാണ് ഈ ദിനം ആചരിക്കുന്നത്. ഇന്ത്യ, പാകിസ്താൻ, ആസ്ട്രേലിയ, കാനഡ, കൊളംബിയ, ജർമനി, എസ്തോണിയ, ഫ്രാൻസ്, ഐർലണ്ട്, മെക്സികോ, തായ്ലണ്ട്, തുർക്കി, ബ്രിട്ടൻ, അമേരിക്കൻ ഐക്യ നാടുകൾ തുടങ്ങിയ രാജ്യങ്ങളിൽ കുരങ്ങ് ദിനം ആചരിക്കുന്നു.